JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്/ ആശുപത്രി എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചു വരുന്ന അധ്യാപക/ അനധ്യാപക ജീവനക്കാരുടെ 2022 വർഷത്തെ പൊതുസ്ഥലം മാറ്റത്തിനായി സ്പാർക്ക് മുഖേന ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ജൂൺ 16 മുതൽ 21 വരെ ജീവനക്കാർക്ക് നേരിട്ട് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ജൂൺ 22, 23 തീയതികളിൽ ഓൺലൈൻ അപേക്ഷ അതാത് ഡ്രോയിംഗ് ആൻഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസർ ജില്ലാ ലെവൽ ഓഫീസർക്ക് സമർപ്പിക്കണം. ജില്ലാ ലെവൽ ഓഫീസറിൽ നിന്നും ജൂൺ 24 മുതൽ 28 വരെയുള്ള തീയതികളിൽ സ്റ്റേറ്റ് ലെവൽ ഓഫീസർക്ക് സമർപ്പിക്കണം.സ്റ്റേറ്റ് ലെവൽ ഓഫീസറുടെ അപേക്ഷ അംഗീകരിക്കൽ/ നിരസിക്കൽ ജൂൺ 29ന്. കരട് ലിസ്റ്റ് ജൂൺ 30ന് പരസ്യപ്പെടുത്തും.
- സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽ
- സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി
- നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം
- NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി
- സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകും
