JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച അധ്യാപകനെ കുറിച്ച് അന്വേഷണത്തിന് നിർദേശം. സംഭവത്തിൽ അടിയന്തിരമായി അന്വേഷണ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബുവിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകി. മട്ടന്നൂർ എയിഡഡ് യു.പി സ്കൂൾ അധ്യാപകൻ ഫർസീൻ മജീദിനെതിരെയാണ്

അന്വേഷണം. മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി ഫെയ്സ് ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. ഇന്ന് വൈകീട്ട് തിരുവനന്തപുരത്തായിരുന്നു പ്രതിഷേധം അരങ്ങേറിയത്. കണ്ണൂരിൽ നിന്ന് പുറപ്പെട്ട വിമാനം തിരുവനനന്തപുരത്ത് ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്

പ്രസിഡൻ്റാണ് ഫർസിൻ മജീദ്. ജില്ലാ സെക്രട്ടറി നവീൻകുമാറാണ് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം സെക്രട്ടറി സുനിത്തും വിമാനത്തിലുണ്ടായിരുന്നു.
- മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്കാരം നൽകും: വി. ശിവൻകുട്ടി
- അധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടി
- ഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടി
- ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽ
- യുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെ