JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
കണ്ണൂർ: കാർഷിക -വ്യാവസായിക മേഖലകളെ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസരംഗം പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരീക്ഷാ സംവിധാനം പരിഷ്ക്കരിക്കരിക്കേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യസ രംഗത്ത് സവിശേഷമായ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ തളിപറമ്പിലെ കില ക്യാമ്പസ് അന്താരാഷ്ട്ര നേതൃപഠന കേന്ദ്രമാക്കുന്നതിൻ്റെ ഉദ്ഘൊടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാല് സയൻസ് പാർക്കുകളാണ് സംസ്ഥാനത്ത് യഥാർഥ്യമാകുന്നത്.
കണ്ണൂർ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേതിന് പുറമെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയെ സയൻപാർക്ക് ആക്കി മാറ്റും. മൂന്നു ബിരുദാനന്തര ബിരുദ കോഴ്സുകൾ ഈ വർഷം തന്നെ ഇവിടെ ആരംഭിക്കും. 15 പേർ വീതം 45 പേർക്ക് പ്രേവേശനം നൽകും.👇🏻
ഭരണനിർവഹണ രംഗത്ത് വഴികാട്ടികളാവുന്നവരെ ഇവിടെ നിന്ന് വാർത്തെടുക്കും. പൊതുപ്രവർത്തകർക്കായി റസിഡൻഷ്യൽ പരിശീലനമാണ് ഈ കേന്ദ്രത്തിൻ്റെ മറ്റൊരു ആകർഷണീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻറ് ലീഡർഷിപ്പ് കോളേജ്, ഹോസ്റ്റൽ എന്നിവയുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.

- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
- സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെ
0 Comments