JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാസാലാ വിദ്യാഭ്യാസ പഠന വിഭാഗത്തിലെ അദ്ധ്യാപക പരിശീലന കേന്ദ്രത്തില്‍ ഏഡ്യുക്കേഷനില്‍ നെറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (http://mhrdtlc.uoc.ac.in) ലഭ്യമാണ്. ഫോണ്‍ 9447247627, 9048356933.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ ബി.വോക്. ഫുഡ് സയന്‍സ് ഏപ്രില്‍ 2020, നവംബര്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 14-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എം.സി.എ. ഏപ്രില്‍ 2021 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
അധ്യാപക നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ മലയാള-കേരള പഠന വിഭാഗത്തിലെ 2 അദ്ധ്യാപക ഒഴിവുകളിലേക്ക് 17-ന് രാവിലെ 10 മണിക്ക് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. യു.ജി.സി. നിര്‍ദ്ദേശിച്ച യോഗ്യതകളുള്ള തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പഠനവിഭാഗത്തില്‍ ഹാജരാകുക. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ 0494 2407255
പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്പര്യമുള്ളവര് വിശദമായ ബയോഡാറ്റ polhod@uoc.ac.in എന്ന ഇ-മെയിലില്‍ 20-ന് വൈകീട്ട് 5 മണിക്ക് മുമ്പായി അയക്കുക. ഫോണ്‍ 0494 2407388.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം