JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
തിരുവനന്തപുരം: മലയിൻകീഴ് എം.എം.എസ്. ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ മലയാളം, ഹിന്ദി, ജേണലിസം, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്, കൊമേഴ്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. നിയമനത്തിനായി ജൂൺ ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് സ്റ്റാറ്റിസ്റ്റിക്സ്, രണ്ടിനു രാവിലെ 10ന് ഫിസിക്സ്, ഉച്ചയ്ക്ക് ഒന്നിന് മലയാളം, മൂന്നിനു രാവിലെ 10നു കൊമേഴ്സ്, ഉച്ചയ്ക്ക് ഒന്നിനു ഹിന്ദി, നാലിനു രാവിലെ 10ന് ജേണലിസം എന്നിങ്ങനെയാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടർ/കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുൻപരിചയം, രജിസ്ട്രേഷൻ നമ്പർ തുടങ്ങിയവയും പകർപ്പുകളും സഹിതം ഇന്റർവ്യൂവിനു ഹാജരാകണം.

തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ ഹോംസയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 3ന് രാവിലെ 10.30നു നടക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തതു തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവ സഹിതം അഭിമുഖത്തിന് എത്തണം.

കണ്ണൂർ: തലശ്ശേരി ചൊക്ലി ഗവൺമെന്റ് കോളജിൽ മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർമാരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്, പി.എച്ച്.ഡിയും ആണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനം മാർക്കുള്ളവരെയും പരിഗണിക്കും. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് പാനലിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം മൈയ് 31നു കോളജിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 04902966800

- ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലം
- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
0 Comments