JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് സയൻസ് ടെക്‌നോളജി (എൻ.ഐ.പി.എസ്.ടി.), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസ് (ഐ.ഐ.ആർ.ബി.എസ്.) എന്നീ അന്തർ സ്‌കൂൾ പഠനകേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ താത്ക്കാലിക /കരാറടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനം നടത്തുന്നു. നിയമന കാലാവധി 2022, ജൂൺ 15 മുതൽ 2023, ഏപ്രിൽ 15 വരെ ആയിരിക്കും. യോഗ്യത – ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (എസ്.സി./ എസ്.റ്റി. വിഭാഗത്തിന് 50 ശതമാനം), യു.ജി.സി. / സി.എസ്.ഐ.ആർ. -എൻ.ഇ.റ്റി. യോഗ്യതയും. ജെ.ആർ.എഫ്. / പി.എച്ച്.ഡി. പേപ്പർ പബ്ലിക്കേഷൻ/ പ്രസന്റേഷൻ/ അദ്ധ്യാപനം എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. നിർദ്ദിഷ്ഠ യു.ജി.സി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രതിദിനം 1750 രൂപ നിരക്കിൽ (പരമാവധി പ്രതിമാസ തുക 43750 രൂപ) വേതനം ലഭിക്കും.
പ്രായം ജനുവരി ഒന്നിന് 45 വയസ് കവിയരുത്. എൻ.ഐ.പി.എസ്.ടി. യിലെ ബോട്ടണി വിഭാഗത്തിൽ നിലവിലുള്ള തസ്തികയിലേക്ക് സർവ്വകലാശാല / കോളേജിൽ നിന്ന് വിരമിച്ച പ്രൊഫസർമാർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ പ്രായം, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതമുള്ള നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മെയ് 31 ന് വൈകിട്ട് 5 മണിക്ക് മുൻപായി ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ്‌സൈറ്റിൽ.
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
- ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു