editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഈ വർഷം കൂടുതൽ സ്കൂളുകൾ ആധുനികവൽക്കരിക്കും: വി.ശിവൻകുട്ടി10,12 പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്കണ്ണൂർ സർവകലാശാല വാർത്തകൾ: എം.എസ്.സി പ്രവേശനം, അസൈൻമെന്റ് തീയതി നീട്ടി, ഹാൾടിക്കറ്റ്നോൺ ലീനിയർ എഡിറ്റിങ്, വീഡിയോഗ്രഫി, ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിങ്: സി-ഡിറ്റിൽ വിവിധ കോഴ്സുകൾമീഡിയ അക്കാദമിയിൽ പിജി ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ജൂൺ 17വരെപത്താം ക്ലാസുകാർക്ക് പ്രിന്റിങ് ടെക്നോളജി കോഴ്സുകൾആരോഗ്യ സർവകലാശാല വാർത്തകൾ: ബി.ഡി.എസ് പരീക്ഷാ രജിസ്ട്രേഷൻ, ബി.എസ്.സി എംഎൽടി പരീക്ഷ, ബിഫാം ടൈം ടേബിൾ, ബി.എസ്.സി ഡയാലിസിസ് ടൈം ടേബിൾകാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലംകാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം
എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

പുതുക്കിയ ടൈംടേബിൾ, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

Published on : May 21 - 2022 | 7:19 pm

JOIN OUR WHATS APP GROUP https://chat.whatsapp.com/DNHMWETM4tz7rYFJUfBU5c

തിരുവനന്തപുരം: കേരള സർവകലാശാലയുടെ ആറാം സെമസ്റ്റർ ബി.എ.ഇംഗ്ലീഷ് ആന്റ് കമ്മ്യൂണിക്കേറ്റീവ്
ഇംഗ്ലീഷ് (133) (റെഗുലർ – 2019അഡ്മിഷൻ, സപ്ലിമെന്ററി – 2018 & 2017 അഡ്മിഷൻ, മേഴ്സിചാൻസ് – 2014 അഡ്മിഷൻ), ഏപ്രിൽ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2021 സെപ്റ്റംബറിൽ നടത്തിയ ഒന്ന് (2018 സ്കീം
റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി, 2014 സ്കീം – സപ്ലിമെന്ററി), മൂന്ന് (2018 സ്കീം – റെഗുലർ/ഇംപൂവ്മെന്റ്, 2014 സ്കീം സപ്ലിമെന്ററി) സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ്
ആന്റ് കാറ്ററിംഗ് ടെക്നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി. ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ.
കമ്മ്യൂണിക്കേറ്റീവ് അറബിക് (സപ്ലിമെന്ററി – 2017 – 2018 അഡ്മിഷൻ, മേഴ്സിചാൻസ് – 2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ പരിശേ നയ്ക്കും ജൂൺ വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ.
ജേർണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ (128), ബി.എ. ജേർണലിസം ആന്റ് മാസ്
കമ്മ്യൂണിക്കേഷൻ ആന്റ് വീഡിയോ പ്രൊഡക്ഷൻ (129), ബി.എ. മലയാളം ആൻ മാസ് കമ്മ്യൂണിക്കേഷൻ (116) (റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2017 -2018 അഡ്മിഷൻ, മേഴ്സി ചാൻസ് 2014 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ജൂൺ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്.സി
ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) ബി.എസ്.സി
ബയോടെക്നോളജി മൾട്ടിമേജർ (350)ബി. വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351) ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) (2019 അഡ്മിഷൻ റഗുലർ, 2018,2017 അഡ്മിഷൻ സപ്ലിമെന്ററി, 2014 അഡ്മിഷൻ മേഴ്സി ചാൻസ്) എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ
4 വരെ ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരം വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ
കേരളസർവകലാശാല 2021 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എസ്.സി.
ബയോകെമിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) കോഴ്സിന്റെ കോർബയോകെമിസ്ട്രി സ്പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷകൾ മെയ് 24 ന് അമ്പലത്തറ നാഷണൽ കോളേജിലും മെയ് 25 ന് തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലും വച്ച് നടത്തുന്നതാണ്.
ഈ കോഴ്സിന്റെ വൊക്കേഷണൽ മൈക്രോബയോളജി സ്പെഷ്യൽ
പ്രാക്ടിക്കൽ പരീക്ഷകൾ
മെയ് 25, 26 തീയതികളിൽ തോന്നയ്ക്കൽ എ.ജെ.കോളേജിൽ വച്ച് നടത്തുന്നതാണ്.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പുതുക്കിയ ടൈംടേബിൾ
കേരളസർവകലാശാല 2022 ജൂൺ 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ എം.ബി. എ. റെഗുലർ & സപ്ലിമെന്ററി (2020 സ്കീം – ഫുൾടൈം (യു.ഐ.എം. ഉൾപ്പെടെ)/ട്രാവൽ & ടൂറിസം), സപ്ലിമെന്ററി (2018 സ്കീം – ഫുൾടൈം (യു.ഐ.എം.ഉൾപ്പെടെ)/ട്രാവൽ & ടൂറിസം/ഈവനിംഗ് റെഗുലർ) പരീക്ഷകൾ ജൂൺ 10 ലേക്ക് മാറ്റിയിരിക്കുന്നു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

0 Comments

Related News