പ്രധാന വാർത്തകൾ

മഹാത്മാഗാന്ധി സർവകലാശാലയിൽ മെഗാ ജോബ് ഫെയർ ഇന്ന്

May 18, 2022 at 4:39 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

\"\"

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല – സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ – 2022 ഇന്ന് (മെയ് 18)ന് നടക്കും. രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രൊ-വൈസ് ചാൻസലർ പ്രൊഫ. സി.റ്റി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. സോഷ്യൽ വർക്ക്, സൈക്കോളജി, സ്പീച് തെറാപ്പി, ഫിസിയോതെറാപ്പി, നഴ്‌സിംഗ്, സ്‌പെഷ്യൽ എഡ്യൂക്കേഷൻ മാനേജ്മെന്റ് എന്നീ മേഖലകളിലെ തൊഴിൽ അന്വേഷകർക്ക് പ്രാമുഖ്യം നൽകിയാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.. രജിസ്ട്രേഷൻ നടപടികൾക്കും വിശദവിവരങ്ങൾക്കും 9895474642 എന്ന നമ്പറിൽ ബന്ധപ്പെടണം.

\"\"

പരീക്ഷകൾ മാറ്റി, പരീക്ഷാഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: മെയ് 23ന് നടത്താന്‍ നിശ്ചയിച്ച സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ ഒന്നാം സെമസ്റ്റര്‍ സി.സി.എസ്.എസ്.-പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 6-ലേക്ക് മാറ്റി. മറ്റ് പരീക്ഷകളില്‍ മാറ്റമില്ല.

\"\"

ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ 18-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റര്‍ എം.എസ് സി. അപ്ലൈഡ് സുവോളജി നവംബര്‍ 2021 റഗുലര്‍ പരീക്ഷ മാറ്റി. പുതുക്കിയ സമയക്രമം പിന്നീട് അറിയിക്കും. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

\"\"

പ്രാക്ടിക്കല്‍ പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.വോക്. ജെമ്മോളജി, ജ്വല്ലറി ഡിസൈനിംഗ് നവംബര്‍ 2021 പരീക്ഷകളുടെ പ്രാക്ടിക്കല്‍ 18, 19 തീയതികളില്‍ നടക്കും.

പരീക്ഷാഫലങ്ങൾ

രണ്ടാം സെമസ്റ്റര്‍ എം.എ. പോസ്റ്റ് അഫ്‌സലുല്‍ ഉലമ ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 26 വരെ അപേക്ഷിക്കാം.

എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഒന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ ജൂണ്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം വര്‍ഷ ബി.എഫ്.എ., ബി.എഫ്.എ. ആര്‍ട്ട് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.

Follow us on

Related News