JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഇലക്ട്രീഷ്യൻ (ട്രെയിനി) തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഒറിജിനൽ, പകർപ്പ് എന്നിവ സഹിതം തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ 24ന് രാവിലെ 10 മണിക്ക് എത്തണം. എസ്.എസ്.എൽ.സി, ഐ.ടി.ഐ. ഇലക്ട്രീഷ്യൻ ട്രേഡ് സർട്ടിഫിക്കറ്റ് ആണ് യോഗ്യത.
ചീഫ് ഓപ്പറേറ്റിങ് ഓഫീസർ
തിരുവനന്തപുരം: കേരള സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ എൻ.സി.ടി.ഐ.സി.എച്ചിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. വിശദവിരങ്ങൾക്ക്: https://nctichkerala.org.

- പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു
- ജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ല
- വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി
- വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു
- സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ
ഡ്രൈവർ നിയമനം
തിരുവനന്തപുരം: പട്ടംതാണുപിള്ള ഗവ.ഹോമിയോ ആശുപത്രി, പാലിയേറ്റീവ് യൂണിറ്റിന്റെ വാഹനം ഓടിക്കുന്നതിന് ദിവസവേതാനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കും. എസ്.എസ്.എൽ.സി യോഗ്യതുയും, ഹെവി വെഹിക്കിൾ ലൈസൻസും വേണം. 58 വയസാണ് പ്രായപരിധി. ഡ്രൈവർ തസ്തികയിൽ നിന്ന് ഒരു വർഷത്തിനുള്ളിൽ വിരമിച്ച ജീവനക്കാർക്ക് മുൻഗണന. അപേക്ഷ 23 നകം ലഭിക്കണം.
