JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: അഭ്യസ്തവിദ്യരും തൊഴിൽ നൈപുണ്യപരിശീലനം ലഭിച്ചതുമായ പട്ടികജാതി വിഭാഗം യുവതീയുവാക്കൾക്ക് വിദേശത്ത് തൊഴിൽ നേടുന്നതിന് യാത്രാ ടിക്കറ്റിനും വിസ സംബന്ധമായ ചെലവുകൾക്കും ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 1,00,000 രൂപയാണ് ധനസഹായം അനുവദിക്കുക.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
20നും 50 നും മദ്ധ്യേ പ്രായവും കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ താഴെയുള്ളവരുമാകണം. വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട്, വിസ, വിദേശ തൊഴിൽ ദാതാവിൽ ലഭിച്ച കരാർ പത്രം, റസിഡന്റ് ഐഡന്റിറ്റി കാർഡ്, ഫ്ളൈറ്റ് ടിക്കറ്റ്, ജോയിനിംഗ് ലെറ്റർ, ബാങ്ക് പാസ്ബുക്ക് പകർപ്പ് എന്നിവ സഹിതം അപേക്ഷ നൽകണം. അപേക്ഷാ ഫോറം ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ ലഭിക്കും.
വിശദവിവരത്തിന്: ഫോൺ: 0481 -2562503.