JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
ന്യൂഡൽഹി: കാനറാ ബാങ്കിൽ വിവിധ തസ്തികകളിലായുള്ള 12 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ ഓഫീസർ തസ്തികകളിലാണ് നിയമനം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മെയ് 20. വിദ്യാഭ്യാസ യോഗ്യത, എക്സ്പീരിയൻസ്, തെരഞ്ഞെടുപ്പ് പ്രക്രിയകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഒഴിവുകൾ: ഡെപ്യൂട്ടി മാനേജർ ബാക്ക് ഓഫീസ് – 2, അസിസ്റ്റന്റ് മാനേജർ ബാക്ക് ഓഫീസ്- 1, ഐടി നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ – 2, അസിസ്റ്റന്റ് മാനേജർ ബാക്ക് ഓഫീസ് – 1, ജൂനിയർ ഓഫീസർ – 2, ഡെപ്യൂട്ടി മാനേജര് – 2, ജൂനിയർ ഓഫീസർ – 2, അസിസ്റ്റന്റ് മാനേജർ ഐടി നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ – 1, ഡെപ്യൂട്ടി മാനേജർ-ബാക്ക് ഓഫീസ്: 2, അസിസ്റ്റന്റ് മാനേജർ ബാക്ക്ഓഫീസ്(1), ഐടി നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ: 2, അസിസ്റ്റന്റ് മാനേജർ ബാക്ക് ഓഫീസ്: 1, കോൺട്രാക്റ്റ് കെ.വൈ.സി./ബാക്ക് ഓഫീസ് ജൂനിയർ ഓഫീസർ: 2, ഡെപ്യൂട്ടി മാനേജർ ബാക്ക് ഓഫീസ്(2): 2 ജൂനിയർ ഓഫീസർ ഓൺ കോൺട്രാക്ട് കെ.വൈ.സി./ബാക്ക് ഓഫീസ്: 2, അസിസ്റ്റന്റ് മാനേജർ -ഐ.ടി. നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 1 എന്നിങ്ങനെയാണ് ഒഴിവുകൾ.
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി
- ‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്
- ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരം
യോഗ്യത
അസിസ്റ്റന്റ് മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: കുറഞ്ഞത് 50% മാർക്ക് അല്ലെങ്കിൽ 4 വർഷത്തിനുള്ളിൽ തത്തുല്യ ഗ്രേഡ് കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്/ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ എം.സി.എ. എന്നിവയിൽ ബി.ഇ./ ബി.ടെക്. ബിരുദം.
ഡെപ്യൂട്ടി മാനേജർ (ബാക്ക് ഓഫീസ്): അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.
ജൂനിയർ ഓഫീസർ ഓൺ കോൺട്രാക്ട് കെ.വൈ.സി./ബാക്ക് ഓഫീസ്/റിട്ടെയിൽ: കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ ബിരുദം.
പ്രായപരിധി
ഡെപ്യൂട്ടി മാനേജർ-ബാക്ക് ഓഫീസ്: 22-30 വയസ്സ്.
കോൺട്രാക്റ്റ് ജൂനിയർ ഓഫീസർ കെ.വൈ.സി./ബാക്ക് ഓഫീസ്: 20-28 വയസ്സ്.
കോൺട്രാക്റ്റ് ജൂനിയർ ഓഫീസർ കെ.വൈ.സി. ബാക്ക് ഓഫീസ് (1): 20-28 വയസ്സ്.
അസിസ്റ്റന്റ് മാനേജർ -ഐടി നെറ്റ്വർക്ക് അഡ്മിനിസ്ട്രേറ്റർ: 22-30 വയസ്സ്.
ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ഷോർട്ട് ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഉദ്യോഗാർത്ഥി https://canmoney.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോമുകൾ രജിസ്റ്റേർഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി അയക്കണം.