പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്ക് പരീക്ഷയില്ലാതെ എൻജിനീയറിങ് പ്ര‌‌വേശനം: മാർഗരേഖ തയാറാക്കി എ.ഐ.സി.ടി.ഇ.

May 13, 2022 at 11:17 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

ന്യൂഡൽഹി: പ്രതിഭാശാലികളായ വിദ്യാർത്ഥികൾക്കു പ്രവേശനപരീക്ഷ എഴുതാതെ എൻജിനീയറിങ് പ്ര‌‌വേശനം അനുവദിക്കുന്നതിനുള്ള മാർഗരേഖ പ്രസിദ്ധീകരിച്ച് എ.ഐ.സി.ടി.ഇ. വരുന്ന അധ്യയനവർഷം നടപ്പിലാകും. നിശ്ചിത സ്ഥാപനങ്ങളിൽ 2 സീറ്റ് വീതം നീ‌ക്കിവയ്ക്കാനാണു നിർദേശം. ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കു ട്യൂഷൻ ഫീയും അടയ്‌ക്കേണ്ടതില്ല. മിടുക്കരെയല്ല (ബ്രൈറ്റ്), പ്രതിഭാശാലികളെ (ഗിഫ്റ്റഡ്) ഉദ്ദേശിച്ചുള്ള പദ്ധതിയാണിതെന്ന് എഐസിടിഇ അറിയിച്ചു. വിദ്യാർത്ഥിയുടെ മികവു വ്യക്തമാക്കി 3 വിദഗ്ധരുടെ ശുപാർശക്കത്തുകൾ വേണം. ചു‌രുക്കപ്പട്ടികയിലെത്തുന്നവരെ അഭിമുഖത്തിലൂടെ വിലയിരുത്തിയാകും അന്തിമ പ്രവേശനം.

\"\"

അവസരം ആർക്കൊക്കെ?

പ്രധാന ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ വിജയിച്ചവർ, സിഎസ്ഐആർ, എൻസിഇആർടി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, ബയോടെക്നോളജി വകുപ്പ് (ഡിബിടി), ശാസ്ത്രസാങ്കേതിക വകുപ്പ് (ഡിഎസ്ടി), ഡിആർഡിഒ തുടങ്ങിയവയിൽനിന്നു ഗവേഷണ ധനസഹായം ലഭിച്ചവർ, ഗൂഗിൾ, ഐബിഎം, ടെസ്‌ല, മൈക്രോസോഫ്റ്റ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളുടെ ഫണ്ടിങ് ലഭിച്ചവർ, യുജിസി കെയർ–2 വിഭാഗത്തിലുള്ള രാജ്യാന്തര മാസികകളിൽ പ്രബന്ധം പ്രസിദ്ധീകരിച്ചവർ, പേറ്റന്റ് സ്വന്തമായുള്ളവർ, ദേശീയ, രാജ്യാന്തര ശ്രദ്ധ നേടിയ മൊബൈൽ ആപ്ലിക്കേഷനുകളും മറ്റു സാങ്കേതിക സംവിധാനങ്ങളും വികസിപ്പിച്ചെടുത്തവർ.

\"\"

Follow us on

Related News