പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സിലബസ് ഉടൻ പരിഷ്ക്കരിക്കും, ഹാൾ ടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

May 12, 2022 at 5:30 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt

കണ്ണൂർ: സർവകലാശാല ബിബിഎ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിൻറെ സിലബസ് കോപ്പിയടിച്ചതെന്ന ആരോപണത്തിൽ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അറിയിച്ചു. സിലബസ് വിവരണത്തിൽ ആവശ്യമായ മാറ്റം വരുത്തി, സിലബസ് ഉടൻ പരിഷ്ക്കരിക്കും. മറ്റ് പേപ്പറുകളിൽ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.

ഹാൾ ടിക്കറ്റ്

വിദൂര വിദ്യാഭ്യാസ വിഭാഗം ഫൈനൽ ഇയർ ഡിഗ്രി പരീക്ഷ, മാർച്ച് 2022 ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റുകൾ പ്രിന്റ് എടുത്ത് ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി അതിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.  ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ പരീക്ഷാ സമയം ഏതെങ്കിലും ഒരു ഫോട്ടോ പതിച്ച ഗവണ്മെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് കൂടി കൈവശം വെക്കണം.

\"\"
\"\"

Follow us on

Related News