JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
തിരുവനന്തപുരം: മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിൽ ഇപ്പോൾ അപേക്ഷിക്കാം. അഞ്ച് പേരെ എം.പാനൽ ചെയ്യും. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം, വയസ്, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.അപേക്ഷകൾ മേയ് 25 വൈകിട്ട് അഞ്ചിനു മുമ്പ് ലഭിക്കത്തവിധം മിഷൻ ഡയറക്ടർ, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, മൂന്നാംനില പബ്ലിക് ഓഫീസ്, റവന്യൂകോംപ്ലക്‌സ്, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം -33 എന്ന വിലാസത്തിൽ അയയ്ക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 0471-2313385, 0471-2314385, https://nregs.gov.in
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ