JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്‍ഡ് ടെക്‌നോളജി (2018, 2019 പ്രവേശനം) നവംബര്‍ 2021 പരീക്ഷക്ക് പിഴയില്ലാതെ മെയ് 9 വരെയും 170 രൂപ പിഴയോടെ മെയ് 11 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ മെയ് 16-ന് തുടങ്ങും.
പരീക്ഷ
നാലാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. (2014 പ്രവേശനം മുതല്‍) റഗുലര്‍/ സപ്ലിമെന്ററി പരീക്ഷ 18-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റര്‍ എം.ബി.എ. പരീക്ഷ 18-നും മറ്റു പി.ജി. പരീക്ഷകള്‍ 16-നും തുടങ്ങും വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിേേറ്റഷന്‍ സൈക്കോളജി ഏപ്രില്‍ 2021 18-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ ബിടിഎ നവംബര്‍ 2021 റഗുലര്‍ പരീക്ഷ മെയ് 12ന് ആരംഭിക്കും
അഫിലിയേറ്റഡ് കോളേജുകളിലെ 2016-17 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എംബിഎ/എംബിഎ ഇന്റര്‍നാഷണല്‍ ഫിനാനാന്‍സ്/ എംബിഎ ഹെല്‍ത്‌കെയര്‍ മാനേജ്‌മെന്റ് റഗുലര്‍/സപ്ലിമെന്ററി ജനുവരി 2022 പരീക്ഷകളും, ഒന്നാം സെമസ്റ്റര്‍ ജനുവരി 2021 കോവിഡ് പ്രത്യേക പരീക്ഷയും മെയ് 18ന് ആരംഭിക്കും.
പുനര്‍മൂല്യനിര്‍ണയഫലം
ഒന്നാം സെമസ്റ്റര്‍ ബി.എസ് സി./ ബി.സി.എ. നവംബര്‍ 2019 സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്‌സൈറ്റില്‍. ഉത്തരക്കടലാസിന്റെ പകര്‍പ്പിന് അപേക്ഷിച്ചവര്‍ 15 ദിവസത്തിനകം നേരിട്ടെത്തി ഉത്തരക്കടലാസ് ബോധ്യപ്പെടണം.
ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം
2022 ഏപ്രില്‍ അവസാന സെമസ്റ്റര്‍ ബി.എ./ ബി.എസ്.ഡബ്ല്യൂ./ ബി.വി.സി/ ബി.എഫ്.ടി./ ബി.എ. എ.യു. വിദ്യാര്‍ഥികളില്‍ വിവിധ ഗ്രേസ് മാര്‍ക്കുകള്‍ക്ക് അര്‍ഹതയുള്ളവര്‍ക്ക് ഇത് കൂട്ടിച്ചേര്‍ക്കാനായി 7 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അസലും സഹിതം പരീക്ഷാഭവന്‍ ബി.എ. ബ്രാഞ്ചിലാണ് സമര്‍പ്പിക്കേണ്ടത്. അപേക്ഷാഫോം സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി
എല്ലാ അവസരങ്ങളും നഷ്ടപ്പെട്ട അഫിലേയറ്റഡ് കോളേജുകളിലെ 2005 മുതല്‍ 2014-15 വരെ പ്രവേശനം എം.ബി.എ., ഒന്നു മുതല്‍ എട്ടുവരെ സെമസ്റ്റര്‍ ബി.ടെക്. (2004 സ്‌കീം, 2004 മുതല്‍ 2008 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുമുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള സമയം 31 വരേക്ക് നീട്ടി. ഫീസടച്ച രസീത് സഹിതമുള്ള അപേക്ഷ പരീക്ഷാഭവനില്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 6. പരീക്ഷാത്തീയതി പിന്നീട് പ്രഖ്യാപിക്കും.
സമ്മര്‍ കോച്ചിംഗ് ക്യാമ്പ്
കാലിക്കറ്റ് സര്‍വകലാശാലാ കായിക പഠനവിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ കോച്ചിംഗ് ക്യാമ്പ് വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. 7 മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അത്ലറ്റിക്സ്, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ഫുട്ബോള്‍, ഹാന്റ് ബോള്‍, കബഡി, ഖോ-ഖോ, ടെന്നീസ്, വോളിബോള്‍, യോഗ എന്നീ ഇനങ്ങളിലാണ് പരിശീലനം. സര്‍വകലാശാലാ കായികവിഭാഗം അദ്ധ്യാപകരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. താല്‍പര്യമുള്ള 700 രൂപ രജിസ്ട്രേഷന്‍ ഫീസ് സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ കായിക പഠനവിഭാഗത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ – 8089011137, 9847110850.
ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ
കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ബിഎ/ബിഎസ്.സി/ബികോം/ബിബിഎ(സിബിസിഎസ്എസ്2019 പ്രവേശനം) വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒന്നാം സെമസ്റ്റര്‍ ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ മെയ് അഞ്ച് മുതല്‍ 10 വരെ നടത്തും. യു.ജി മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ കാരണം ഓഡിറ്റ് കോഴ്‌സ് ഓണ്‍ലൈന്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ പ്രസ്തുത പരീക്ഷയുടെ ഹാള്‍ടിക്കറ്റ് സഹിതം അപേക്ഷ ഇമെയില്‍ ചെയ്യണം(sdeauditexam@uoc.ac.in). മറ്റെന്തെങ്കിലും കാരണത്താല്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കും സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍ 04942400288, 2407356