JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കുന്നു. മൂന്ന് മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി ഉയര്‍ന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടത്തുന്നത്. കോവിഡ് പരിതസ്ഥിതി കണക്കിലെടുത്ത് ചില നിയമനങ്ങള്‍ റിമോട്ട് ഓപ്ഷന്‍ ആക്കാനും തീരുമാനമുണ്ട്.
നോഡ് ജെ എസ്, പൈഥണ്‍, ഫുള്‍ സ്റ്റാക്ക് എം.ഇ.ആർ.എൻ./എം.ഇ.എ.എൻ., ആംഗുലാര്‍, ഡെവ് ഓപ്‌സ്, റിയാക്റ്റ് ജെ എസ്, എ എസ് പി.നെറ്റ്, വേര്‍ഡ്പ്രസ്സ്, റിയാക്റ്റ് നേറ്റീവ്, ഡാറ്റവെയര്‍ഹൗസ് എഞ്ചിനീയര്‍, സെയില്‍സ്‌ഫോഴ്‌സ് ഡെവലപ്പര്‍ എന്നീ ഡൊമെയിനുകളിലായി 285 പ്രോഗ്രാമര്‍മാര്‍/ ഡെവലപ്പര്‍മാര്‍ തസ്തികകളിലേക്കാണ് നിയമനം. കൂടാതെ, 60 ഓളം മാനേജര്‍മാര്‍/ലീഡുകള്‍; ഏകദേശം 50 നിര്‍മ്മിത ബുദ്ധി/ബ്ലോക്ക്‌ചെയിന്‍ എഞ്ചിനീയര്‍മാര്‍, മെഷീന്‍ ലേണിംഗ് ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിഷന്‍, എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 20 യു.ഐ./യു.എക്‌സ് ഡിസൈനര്‍മാര്‍, 15 ബിസിനസ് അനലിസ്റ്റുകള്‍, 10 ക്ലയന്റ് പാര്‍ട്ണര്‍മാര്‍, 10 എച്ച്ആര്‍ ഇന്റേണുകള്‍, 5 ടാലന്റ് അക്വിസിഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, 5 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, 3 കണ്ടന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, 2 മാര്‍ക്കറ്റിംഗ് അനലിസ്റ്റുകള്‍ എന്നിവരെയും അക്യുബിറ്റ്‌സ് ടെക്‌നോളജീസ് റിക്രൂട്ട് ചെയ്യും.
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
- കൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കി
- സിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി