ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തിരുവനന്തപുരം: കേരള സർവകലാശാല 2021 നവംബറിൽ നടത്തിയ ഒന്നാം വർഷ ബി.ബി.എ. ആന്വൽ സ്കീം പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ, ഇംപൂവ്മെന്റ്, സപ്ലിമെന്ററി ഡിഗ്രി പരീക്ഷകളുടെ ഫലം
പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്ലൈനായി മെയ് 10 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2021 നവംബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ ബി.കോം. (വിദൂരവിദ്യാഭ്യാസം) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഓൺലൈനായി മെയ് 9 അപേക്ഷിക്കാം. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല 2021 ഏപ്രിലിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആന്റ് മാനേജ്മെന്റ് (356) എന്നീ കോഴ്സുകളുടെ പരീക്ഷകൾ 2022 മെയ് 9 മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 മെയ് 5 മുതൽ ആരംഭിക്കുന്ന ആറാം സെമസുർ സി.ബി.സി.എസ്. ബി.എസ്.സി (റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് – 2014 അഡ്മിഷൻ) ബയോകെമിസ്ട്രി, മൈക്രോബയോളജി, ജിയോളജി, പോളിമർ കെമിസ്ട്രി, ഹോം സയൻസ് എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ/പ്രോജക്ട് ഡിസർട്ടേഷൻ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 മെയ് 9 മുതൽ ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം. (എഫ്.ഡി.പി.) (റെഗുലർ – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2018, 2017 അഡ്മിഷൻ, മേഴ്സി ചാൻസ് – 2014 അഡ്മിഷൻ) കോഴ്സിന്റെ പ്രാക്ടിക്കൽ/പ്രോജക്ട് ഡിസർട്ടേഷൻ പരീ
ക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ വൈവ
കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.പി.എ. വീണ, വയലിൻ എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ 2022 മെയ് 9 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എസ്സി. ബയോകെ മിസ്ട്രി ആന്റ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) (കോർ ബയോകെമിസ്ട്രി, വൊക്കേഷണൽ മൈക്രോബയോളജി) എന്നീ പരീക്ഷകളുടെ പ്രാക്ടിക്കൽ മെയ് 9 മുതലും, ബി.വോക്.
സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് (351), ബി.വോക്. ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352) എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ/വൈവ പരീക്ഷകൾ മെയ് 4 മുതലും അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.