തിരുവനന്തപുരം: കേരളസർവകലാശാല കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് ഏപ്രിൽ എട്ടാം തീയതി നടത്തിയ
സെമസ്റ്റർ ബി.എസ്സി ഇലക്ട്രോണിക്സ് കോവിഡ് സ്പെഷ്യൽ എക്സാമിനേഷൻ EX 1444 സിഗ്നൽ ആൻഡ് സിസ്റ്റംസ് പരീക്ഷ റദാക്കി. പുന:പരീക്ഷ മെയ് 3 ന്.
ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
പരീക്ഷാഫലം
കേരളസർവകലാശാല 2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ് & ആർട്ട്ഹിസ്റ്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മെയ് 6 വരെ
അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാലയുടെ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ. ബി. ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി, സെപ്റ്റംബർ 2017 പരീക്ഷയുടെ ജനുവരി
2022 ൽ നടത്തിയ കോവിഡ് സ്പെഷ്യൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ഓഫ് ലൈനായി മെയ് 3വരെ അപേക്ഷിക്കാം. വിശദവിവര
ങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
കേരളസർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ എഫ്ഡിപി – സി.ബി.സി എസ്.എസ്. (സിആർ) ബി.പി.എ. വോക്കൽ പരീക്ഷയുടെ പ്രാക്ടിക്കൽ മെയ് 3 മുതൽ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ നടത്തുന്നതാണ്. വിശദമായ ടൈംടേ
ബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
ടൈംടേബിൾ
കേരളസർവകലാശാല 2022 ഏപ്രിൽ 28 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്.സി, ബി.എ. ബികോം. (എഫ്ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 201
അഡ്മിഷൻ, അഡീഷണൽ സപ്ലിമെന്ററി – 2016 അഡ്മിഷൻ) സ്പെഷ്യൽ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.