JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: പ്രതിഭാശാലികളായ കുട്ടികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഗിഫ്റ്റഡ് ചിൽഡ്രൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിന് എല്ലാ വിദ്യാഭ്യാസ ജില്ലകളിലും കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കുന്നു. പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ഹൈസ്‌കൂൾ അധ്യാപകരെയാണ് പരിഗണിക്കുന്നത്. മെയ് ആദ്യവാരം റവന്യൂ ജില്ലാ തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച വിശദ വിവരങ്ങൾ അതത് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.