ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
കോട്ടയം: 2021 നവമ്പറിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്. -ബി.എ., ബി.കോം (മോഡൽ l, II, III) 2019 അഡ്മിഷൻ – റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പേപ്പറൊന്നിന് യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ
2021 നവമ്പറിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ്. -ബി.ബി.എ., ബി.സി.എ., ബി.ബി.എം, ബി.എഫ്.ടി. ബി. ടി.എസ്.ബി.എസ്. ഡബ്ല്യു (മോഡൽ – III), 2019 അഡ്മിഷൻ – റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പേപ്പറൊന്നിന് യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മെയ് ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ htgp://mgu.ac.in എന്ന വെബ് സൈറ്റിൽ.
2021 ഡിസംബറിൽ നടന്ന മൂന്നാം വർഷ ബി.എസ് സി – മെഡിക്കൽ മൈക്രോബയോളജി – (2008 – 2014, 2015-2016 അഡ്മിഷനുകൾ – സപ്ലിമെൻ്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പഴയ സ്കീമിൽ (2008-2014 അഡ്മിഷൻ) പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെ പുനർമൂല്യനിർണ്ണയത്തിനുള്ള അപേക്ഷ പേപ്പറൊന്നിന് 370 രൂപ, നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി മെയ് ആറ്.
പഴയ സ്കീമിലും പുതിയ സ്കീമിലും 2008- 2014, 2015, 2016 അഡ്മിഷൻ) പരീക്ഷ എഴുതിയവരുടെ സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷകളും പെപ്പറൊന്നിന്ന് 160 രൂപ വീതമുള്ള ഫീസ് സഹിതം മെയ് ആറ് വരെ നിശ്ചിത ഫോറത്തിൽ പരീക്ഷാ കൺട്രോളറുടെ ഒഫീസിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ http://mgu.ac.in എന്ന വെബ് സൈറ്റിൽ.
മഹാത്മാഗാന്ധി സർവകലാശാല – സ്കൂൾ ഓഫ് സോഷ്യൽ സയൻസസ് 2022 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ഫിൽ (ജനറൽ സോഷ്യൽ സയൻസസ് – സോഷ്യൽ സയൻസസ് ഫാക്കൽറ്റി – സി.എസ്.സ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ മെയ് 13 മുതൽ
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻ്റ് ഫൈൻ ആർട്ട്സ് നടത്തുന്ന
പി.ജി. സി. എസ്.എസ്.- എം.എ.- മ്യൂസിക്കൽ (വോക്കൽ) (2019 അഡ്മിഷൻ – ) രണ്ടാം സെമസ്റ്റർ – ഇംപ്രൂവ്മെൻ്റ് / സപ്ലിമെൻ്ററി പരീക്ഷകൾ മെയ് 13ന് ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 27 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 29 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി ഏപ്രിൽ 30നും അപേക്ഷിക്കാം.
വൈവാ വോസി
നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷൻ – 2019 അഡ്മിഷൻ – റെഗുലർ) പരീക്ഷയുടെ (2022- ജനുവരി) വൈവാ വോസി പരീക്ഷകൾ ഏപ്രിൽ 28, 29 തീയതികളിൽ നടക്കും. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.