JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരള പ്രവേശനപരീക്ഷാ കമ്മിഷണർ മെഡിക്കൽ കോഴ്സുകൾ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ എന്നിവയുടെ പ്രവേശനത്തിന്റെ ഓൺലൈൻ മോപ് അപ് ഫലം പ്രസിദ്ധീകരിച്ചു. എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള കോഴ്‌സുകളുടെ പ്രവേശന ഫലമാണ് പ്രഖ്യാപിച്ചത്. ഫലം കാണുന്നതിനായി htts://cee.kerala.gov.in-ൽ അപേക്ഷാർഥിയുടെ ഹോം പേജ് സന്ദർശിക്കുക.
അലോട്ടു ചെയ്യപ്പെട്ടവരുടെ പൂർണ പട്ടിക, കാറ്റഗറി വ്യക്തമാക്കി https://cee.kerala.gov.in-ൽ \’അലോട്മെന്റ് ലിസ്റ്റ്\’ എന്ന ലിങ്കിൽ ലഭിക്കും. അലോട്ട്മെൻറ് ലഭിച്ചവർക്ക് ഹോം പേജിൽനിന്ന് അലോട്ട്മെൻറ് മെമ്മോ ഡൗൺലോഡു ചെയ്തെടുക്കാം. അതിൽ സൂചിപ്പിച്ചിട്ടുള്ള ഫീസ് അടച്ച് ഏപ്രിൽ 25-ന് ഉച്ചയ്ക്ക് രണ്ടിനകം കോളേജിൽ പ്രവേശനം നേടണം. മോപ് അപ് അലോട്ട്മെൻറിനുശേഷവും ഒഴിവുകൾ വരുന്ന പക്ഷം, മോപ് അപ് അലോട്ട്മെൻറിനായി രജിസ്റ്റർചെയ്ത ഓപ്ഷനുകൾ പരിഗണിച്ച് നികത്തും.
മോപ് അപ് റൗണ്ടിൽ വിവിധ കോഴ്സുകളിൽ സ്റ്റേറ്റ് മെറിറ്റിൽ അവസാനമായി അലോട്ട്മെൻറ് ലഭിച്ച കേരള മെഡിക്കൽ റാങ്കുകൾ ഇപ്രകാരമാണ്. ഗവൺമെൻറ് വിഭാഗം: ആയുർവേദം- 8866 (ആയുർവേദ റാങ്ക്), ഹോമിയോപ്പതി- 10,769, വെറ്ററിനറി- 5311, അഗ്രിക്കൾച്ചർ- 6939, ഫിഷറീസ്- 10,839, കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്- 13,044, ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ് – 12,754, ബയോടെക്നോളജി- 10,539, ഫോറസ്ട്രി – 10,452. സ്വാശ്രയവിഭാഗം: ആയുർവേദം- 39,710 (ആയുർവേദ റാങ്ക്), യുനാനി- 38,915. അഖിലേന്ത്യാമെറിറ്റിൽ ബി.എസ്.എം.എസിന് 39,289 വരെയും ബി.യു.എം.എസിന് 30,330 വരെയും അലോട്ട്മെൻറ് ലഭിച്ചു.
വിശദമായ പട്ടിക കാണുന്നതിനായി https://cee.kerala.gov.in സന്ദർശിക്കുക.