ക്രൈം വാർത്തകൾക്ക് PLEASE JOIN https://chat.whatsapp.com/CPmdDYdycbO8nspDbIDmHB
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഏപ്രിൽ 25ന് നടത്താനിരുന്ന അഞ്ച്, ആറ് സെമസ്റ്റർ ബി.എ. മൾട്ടി മീഡിയ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.
സി.യു.എസ്.എസ്.പി. സര്‍ട്ടിഫിക്കറ്റ്
ഇ-മെയില്‍, മൊബൈല്‍ നമ്പറുകള്‍ മാറ്റുന്നതിന് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ 2019പ്രവേശനം സി.ബി.സി.എസ്.എസ്.-യു.ജി. വിദ്യാര്‍ത്ഥികല്‍ കോഴ്‌സ് പൂര്‍ത്തീകരിക്കുന്നതിനായി കാലിക്കറ്റ് സര്‍വകലാശാലാ സോഷ്യല്‍ സര്‍വീസ് പ്രോഗ്രാം സര്‍ട്ടിഫിക്കറ്റ് സ്റ്റുഡന്റ്‌സ് പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. രജിസ്റ്റര്‍ നമ്പര്‍ ഉപയോഗിച്ച് സൈന്‍അപ്പ് ചെയ്താണ് സര്‍ട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടത്. അഡ്മിഷന്‍ സമയത്ത് നല്‍കിയ ഇ-മെയില്‍, മൊബൈല്‍ നമ്പറുകളിലേക്ക് അയക്കുന്ന ഒ.ടി.പി. സൈന്‍ അപ് ചെയ്യാന്‍ ആവശ്യമാണ്. പ്രസ്തുത മൊബൈല്‍ നമ്പറും ഇ-മെയിലും ഇപ്പോള്‍ നിലവിലില്ലെങ്കില്‍ മാറ്റുന്നതിനായി മെയ് 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഇ-മെയില്‍ വിലാസവും അപേക്ഷയോടൊപ്പം വേണ്ട അനുബന്ധരേഖകളുടെ വിവരങ്ങളും മറ്റു വിശദാംശങ്ങളും വെബ്‌സൈറ്റില്‍.
പരീക്ഷകൾ
നാലാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷയും ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയും മെയ് 11-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ്. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ മെയ് 9-നും ഒന്നാം സെമസ്റ്റര്‍ മെയ് 11-നും തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2021 റഗുലര്‍ പരീക്ഷയും നവംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയും മെയ് 11-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മെയ് 4-ന് തുടങ്ങും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പ്രാക്ടിക്കല്‍ പരീക്ഷ
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജൂലൈ 2021 പരീക്ഷയുടെ വൈവയും പ്രാക്ടിക്കലും 29, 30 തീയതികളില്‍ സര്‍വകലാശാലാ ഫിസിക്‌സ് പഠനവിഭാഗത്തില്‍ നടക്കും.
പുനര്‍മൂല്യനിര്‍ണയം – അപേക്ഷ നീട്ടി
നാലാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി 30 വരെ നീട്ടി.
പരീക്ഷാഫലം
പത്താം സെമസ്റ്റര്‍ ബി.ആര്‍ക്ക് ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.