JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പാലം: സിലബസിലില്ലാത്ത ചോദ്യങ്ങള്‍ നല്‍കി വിദ്യാര്‍ഥികളെ കുഴപ്പിച്ച കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് വീണ്ടും പരീക്ഷ റദ്ദാക്കേണ്ടതായി വന്നു. മാര്‍ച്ച് 21-ന് നടന്ന ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ് കോഴ്സിലെ ‘ഓണ്‍ട്രപ്രനേര്‍ഷിപ്പ് ഡെവലപ്‌മെന്റ് ‘(entrepreneurship development) പേപ്പര്‍ പരീക്ഷയാണ് റദ്ദാക്കിയത്. 2019 ബാച്ചുകാരായ നാലാം സെമസ്റ്റര്‍ വിദ്യാർത്ഥികളാണ് ഇതു മൂലം വിഷമത്തിലായത്.

റദ്ദാക്കിയ പരീക്ഷയുടെ പുനഃപരീക്ഷ 23-ന് നടക്കുമെന്ന് പരീക്ഷാകണ്‍ട്രോളര്‍ ഉത്തരവിറക്കി. ചോദ്യങ്ങളിലെ അപാകത ചൂണ്ടിക്കാണിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതിയെത്തുടര്‍ന്ന് പഠനബോര്‍ഡ് ചെയര്‍മാന്റെ പരിശോധനയ്ക്ക് വിട്ടു. ഇതോടെ അറുപതു ശതമാനം ചോദ്യങ്ങളും സിലിബസിന് പുറത്തുനിന്നാണെന്ന് കണ്ടെത്തി പരീക്ഷ റദ്ദാക്കുകയായിരുന്നു. കോഴ്സിലെ നൂറോളം വിദ്യാര്‍ത്ഥികളാണ് വീണ്ടും പരീക്ഷ എഴുതേണ്ടിവരിക. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതുകാരണം ദിവസങ്ങള്‍ക്കുമുന്‍പ് ഡിഗ്രി രണ്ടാംസെമസ്റ്റര്‍ ഇംഗ്ലീഷ് പരീക്ഷ റദ്ദാക്കിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഇതില്‍ അന്വേഷണം തുടരുന്നതിനിടെയാണ് ചോദ്യപ്പേപ്പറിലെ അപാകത കാരണം മറ്റൊരു പരീക്ഷയും റദ്ദാക്കിയത്.

0 Comments