JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എസ്.സി മോളിക്യുലാർ ബയോളജി(സി.ബി.സി.എസ്.എസ്-റഗുലർ,2020അഡ്മിഷൻ)മെയ് 2021 പരീക്ഷാ ഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ് പുനർമൂല്യ നിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ഏപ്രിൽ30.
പരീക്ഷാഫീസ് എസ്.ബി.ഐ. ഇ-പേ വഴി
രണ്ടാം വർഷ അഫ്സൽ ഉൽ ഉലമ പ്രിലിമിനറി റഗുലർ പരീക്ഷയ്ക്ക്(ഏപ്രിൽ2022) രജിസ്റ്റർ ചെയ്യുമ്പോൾ ലഭ്യമാകുന്ന പെയ്മെന്റ് ഗേറ്റ് വഴി (എസ്.ബി.ഐ.ഇ പേ)മാത്രമേ പരീക്ഷാ ഫീസടയ്ക്കാൻ പാടുള്ളൂ.എസ്.ബി.ഐ.കലക്റ്റ് വഴി ഫീസടച്ചാൽ പരീക്ഷാ രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്നതല്ല.

നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷ
സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് (ഏപ്രിൽ2022) വേണ്ടി എസ്.ബി.ഐ.കലക്റ്റ് വഴി ഫീസടച്ചുപോയവർക്ക് ഓൺലൈൻ വഴി രജിസ്ട്രേഷൻ നടത്താനുള്ള ലിങ്ക് 2022 ഏപ്രിൽ 22ന് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമായിരിക്കും. വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ പരീക്ഷാ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്
രജിസ്ട്രേഷൻ ഫോറം സമർപ്പിക്കണം

എസ്.ബി.ഐ കലക്ട് വഴി ഫീസടച്ച ബിരുദ വിദ്യാർത്ഥികളുടെ പരീക്ഷാ രജിസ്ട്രേഷൻ ഫോറം ഫീ രശീതി ഉള്ളടക്കം ചെയ്ത് നിർബന്ധമായും ഏപ്രിൽ 22 നും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെത് ഏപ്രിൽ 23 നും സർവകലാശാലയിൽ സമർപ്പിക്കേണ്ടതാണ്.
