മെഡിക്കൽ/നീറ്റ് എൻട്രൻസ് പരീക്ഷ: അർഹർക്ക് സൗജന്യ പരിശീലനം

Apr 19, 2022 at 12:31 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ/ നീറ്റ് എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/ പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം.

\"\"

മേയ് ഒമ്പതിന് ആരംഭിക്കുന്ന ക്ലാസിൽ ചേരാൻ താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത (പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മേയ് അഞ്ചിനകം ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോം ഓഫീസിൽ ലഭ്യമാണ്.

\"\"

Follow us on

Related News