JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത
സർവകലാശാലയിൽ എം.എ. മ്യൂസിക്
കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം.
സർവകലാശാലയുടെ കാലടി
ക്യാമ്പസിലാണ് പ്രവേശനം.
കർണ്ണാടക സംഗീതത്തിൽ അധിഷ്ടിതമാണ് നാല്സെമസ്റ്ററുകൾ ദൈർഘ്യമുള്ള കോഴ്സ്.
പ്രവേശന പരീക്ഷയുടെയും
എഴുത്തുപരീക്ഷ, അഭിരുചി പരീക്ഷ,
പ്രായോഗിക പരീക്ഷ എന്നിവയുടെ
അടിസ്ഥാനത്തിലാണ്
പ്രവേശനം. പ്രവേശന പരീക്ഷയിൽ
കുറഞ്ഞത് 40% മാർക്ക് നേടിയവർക്കാണ് അവസരം. (എസ്.സി./എസ്. ടി.,ഭിന്നശേശി വിഭാഗക്കാർക്ക് 35% മാർക്ക്). കാലടി സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കും സർവകലാശാല അംഗീകരിക്കുന്ന മറ്റു
സർവകലാശാലകളിൽ നിന്നും ബിരുദം
നേടിയവർക്കും അപേക്ഷിക്കാം. ബി.എ. പ്രോഗ്രാമിന്റെ ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റം പ്രകാരം എല്ലാ
കോഴ്സുകളും പൂർത്തിയായവർക്കും
ഒന്ന് മുതൽ നാല് സെമസ്റ്ററുകൾ
വിജയിച്ച് (എട്ട് സെമസ്റ്റർ പ്രോഗ്രാമിന്
ഒന്ന് മുതൽ ആറ് സെമസ്റ്ററുകൾ
വിജയിച്ച്) 2022ഏപ്രിൽ – മെയ്
മാസങ്ങളിൽ അവസാന സെമസ്റ്റർ
പരീക്ഷഎഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും
അപേക്ഷിക്കാം.
ഈ വിദ്യാർത്ഥികൾ 2022 അഗസ്റ്റിന് മുൻപായി അവസാന വർഷ ഡിഗ്രി ഗ്രേഡ് ഷീറ്റ്, പ്രൊവിഷണൽ ഡിഗ്രി
സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. പ്രവേശനം നേടാൻ ഏപ്രിൽ 22ന് മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. പ്രവേശന പരീക്ഷയുടെ ഫീസ് ഓൺലൈനായി
അടയ്ക്കണം. ഓൺലൈനായി
അപേക്ഷ സമർപ്പിക്കാൻ http://ssus.ac.in
സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക്: 0484-2463380.