പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

പിജി പരീക്ഷകൾ 5മുതൽ, ബിരുദ പരീക്ഷാ സമയത്തിൽ മാറ്റം: കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 19, 2022 at 6:16 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: അഫിലിയേറ്റഡ് കോളജുകളിലെ  ന്യൂ ജനറേഷൻ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ (ഏപ്രിൽ2021) 2022 മെയ് 5ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്.

\"\"

പരീക്ഷാ സമയ മാറ്റം

2022 ഏപ്രിൽ 19ന് ആരംഭിച്ച മൂന്നാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ(നവംബർ2021) സമയ മാറ്റം സംബന്ധിച്ച അറിയിപ്പ് പത്രക്കുറിപ്പ് മുഖേനയും സർവകലാശാല വെബ്സൈറ്റ് വഴിയും മുൻകൂട്ടി അറിയിച്ചിട്ടും അത് ശ്രദ്ധയിൽപ്പെട്ടില്ലെന്ന് വിദ്യാർത്ഥികൾ പരാതി നൽകിയ സാഹചര്യത്തിൽ പരീക്ഷാ സമയം വെള്ളിയാഴ്ചകളിൽ  രാവിലെ 09:30 മുതൽ ഉച്ചയ്ക്ക് 12:30  വരേയും മറ്റ് ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക്  1മണി  വരേയും ആയി പുന:ക്രമീകരിച്ചു.

പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് II

കണ്ണൂർ സർവകലാശാല ഹെർമൻ ഗുണ്ടർട്ട് സെൻട്രൽ ലൈബ്രറിയിൽ താത്ക്കാലിക കരാർ അടിസ്ഥാനത്തിൽ പ്രൊഫഷണൽ അസിസ്റ്റൻറ് ഗ്രേഡ് II ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി 2022 ഏപ്രി 25 ന്  അഭിമുഖം നടത്തുന്നു.താത്പര്യമുള്ളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ലൈബ്രേറിയൻറെ ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുത വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ഓൺസൈറ്റ് റിസർച്ച് മെത്തഡോളജി കോഴ്സ്

കണ്ണൂർ സർവകലാശാല നരവംശശാസ്ത്ര വകുപ്പ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് റിസർച്ച് ദക്ഷിണ മേഖലാ കേന്ദ്രത്തിൻറെ സഹകരണത്തോടെ സാമൂഹിക ശാസ്ത്ര പിഎച്ച്ഡി വിദ്യാർത്ഥികൾക്കായി ഏഴ് ദിവസത്തെ ഓൺസൈറ്റ് റിസർച്ച് മെത്തഡോളജി കോഴ്സ് സംഘടിപ്പിക്കുന്നു. 2022 മെയ് 16 മുതൽ 23 വരെ നടത്തുന്ന കോഴ്സിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് http://icssr-src.org /  http://kannuruniversity.ac.in. വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ  വിവരങ്ങൾ കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ.

\"\"

Follow us on

Related News