JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തേഞ്ഞിപ്പലം: നാലാം സെമസ്റ്റര്‍ ബി.വോക്. ലോജിസ്റ്റിക് മാനേജ്‌മെന്റ് ഏപ്രില്‍ 2021 പരീക്ഷയുടെ 2022 മാര്‍ച്ച് 21-ന് നടത്തിയ \’എന്റര്‍പ്രിണര്‍ഷിപ്പ് ഡവലപ്‌മെന്റ്\’ പേപ്പര്‍ റദ്ദാക്കി. പുനഃപരീക്ഷ 23-ന് നടക്കും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
രണ്ടാം വര്‍ഷ ബി.എസ് സി. മെഡിക്കല്‍ ബയോകെമിസ്ട്രി, മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി ഏപ്രില്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 26-ന് തുടങ്ങും.
പരീക്ഷാ അപേക്ഷ
സ്ട്രീം ചെയ്ഞ്ച് വഴി സി.ബി.സി.എസ്.എസ്.-യു.ജി. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.
ഫോട്ടോ വണ്ടിക്ക് സ്വീകരണം നല്‍കി
പ്രഥമ സംസ്ഥാന ഒളിമ്പിക്‌സിന്റെ പ്രചാരണാര്‍ത്ഥം മീഡിയ അക്കാദമിയും കേരള പത്രപ്രവര്‍ത്തക യൂണിയനും കേരള ഒളിമ്പിക്‌സ് അസോസിയേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫോട്ടോവണ്ടിക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ സ്വീകരണം നല്‍കി. വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ്, കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ഹൃഷികേശ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.