JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ഹൈദരാബാദ്: കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ (സിഡിഎഫ്ഡി) റിസർച് സ്കോളേഴ്സ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26.
യോഗ്യത: സയൻസ്, ടെക്നോളജി, അഗ്രികൾചർ മേഖലകളിലെ മാസ്റ്റർ ബിരുദം അല്ലെങ്കിൽ എംബിബിഎസ്. ഫൈനൽ സെമസ്റ്റർ പരീക്ഷയെഴുതിയവരെയും പരിഗണിക്കും. ഒപ്പം സിഎസ്ഐആർ/ യുജിസി/ഡിബിടി / ഐസിഎംആർ/ ഇൻസ്പയർ/ ബിഐഎൻസി/ജെഇഎസ്ടി/ യുജിസി -ആർജിഎൻഎഫ് അഥവാ സമാന ഫെലോഷിപ് യോഗ്യതയും വേണം.
കൂടുതൽ വിവരങ്ങൾക്ക്: https://cdfd.org.in