JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫിസ് അറ്റൻഡന്റ് തസ്തികകളിലായുള്ള ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അന്യത്ര സേവന വ്യവസ്ഥയിലാണ് നിയമനം.
ശമ്പള സ്‌കെയിൽ
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: 27900-63700/- രൂപ. ഓഫിസ് അറ്റൻഡന്റ്: 23,000-50,200/- രൂപ.
സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ പത്രവും കെ.എസ്.ആർ. പാർട്ട് 1 റൂൾ 144 പ്രകാരമുള്ള പ്രൊഫോർമ വിശദാംശങ്ങളും സഹിതം വകുപ്പു മേധാവി മുഖേന മേയ് 17നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം.
വിലാസം: കമ്മിഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്, ആഞ്ജനേയ, ടി.സി.9/1023(1), ഗ്രൗണ്ട് ഫ്ളോർ, ശാസ്തമംഗലം, തിരുവനന്തപുരം – 695 010.
വിശദവിവരങ്ങൾക്ക്: 0471 2720977.