JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: കേരളത്തിലെ സ്വകാര്യ
മെഡിക്കൽ കോളജുകളിൽ
ഒഴിഞ്ഞുകിടന്ന എൻ.ആർ.ഐ.
സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക്
മാറ്റിയതിനെതിരെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിൽ. ലിസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
കേസ് തിങ്കളാഴ്ച പരിഗണിക്കും.
ആദ്യവട്ട കൗൺസിലിങ്ങിന് ശേഷം
യോഗ്യരായ എൻ.ആർ.ഐ.8
വിദ്യാർത്ഥികൾ ഇല്ലെന്ന്
ചൂണ്ടിക്കാട്ടിയാണ് സീറ്റുകൾ
ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയത്.
പ്രവേശന പരീക്ഷാ കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.
എൻ.ആർ.ഐ. സീറ്റുകൾ
ജനറൽ കാറ്റഗറിയിലേക്ക് മാറ്റാൻ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് നിയമപരമായ അധികാരമില്ലെന്നാണ്
വിദ്യാർത്ഥികളുടെ വാദം.