പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) ഗ്രേഡ് കാർഡുകൾ, പരീക്ഷാഫലം, ഹാൾടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

Apr 13, 2022 at 9:49 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ, രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് – 2011 അഡ്മിഷൻ മുതൽ), ഏപ്രിൽ 2021 പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡ് കാർഡുകൾ, വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നു. 19.04.2022 ന് കണ്ണൂർ സർവകലാശാലയുടെ കാസർഗോഡ്, ചാല കാമ്പസിലും 19.04.2022, 20.04.2022 തീയതികളിൽ താവക്കര ക്യാമ്പസിലുമാണ് വിതരണം. രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഹാൾ ടിക്കറ്റ്/ സർവകലാശാല നൽകിയ തിരിച്ചറിയൽ രേഖ എന്നിവ സഹിതം വിദ്യാർത്ഥികൾ അതത് വിതരണ കേന്ദ്രത്തിൽ ഹാജരാകണം. ഓരോ പരീക്ഷാ കേന്ദ്രങ്ങളും അവയുമായി ബന്ധപ്പെട്ട ഗ്രേഡ് കാർഡ് വിതരണ കേന്ദ്രവും തീയതിയും സംബന്ധിച്ച വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിലെ അറിയിപ്പിൽ ലഭ്യമാണ്.

\"\"

രജിസ്‌ട്രേഷൻ തീയതി നീട്ടി

ആറാം സെമസ്റ്റർ ബിരുദ പരീക്ഷയ്ക്ക് വേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള തീയതി പിഴയില്ലാതെ 2022 ഏപ്രിൽ 19 വരേയും പിഴയോടു കൂടി 2022 ഏപ്രിൽ 21 വരേയും ദീർഘിപ്പിച്ചു.

നാലാം സെമസ്റ്റർ ബി.എഡ്‌. പരീക്ഷയ്ക്ക് വേണ്ടി ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള തീയതി പിഴയില്ലാതെ 2022 ഏപ്രിൽ 20 വരേയും പിഴയോടു കൂടി 2022 ഏപ്രിൽ 22 വരേയും ദീർഘിപ്പിച്ചു.

പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം വർഷ എം.എ ഹിസ്റ്ററി, എം കോം (ജൂൺ 2021 ) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർമൂല്യ നിർണയത്തിനും സൂഷ്മ പരിശോധനയ്ക്കും പകർപ്പിനുമുള്ള അപേക്ഷകൾ 28/04/2022 നകം സമർപ്പിക്കണം. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.

ഹാൾടിക്കറ്റ്

മൂന്നാം സെമസ്റ്റർ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്‌ )ബിരുദ പരീക്ഷകളുടെ (നവംബർ 2021) ഹാൾടിക്കറ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

\"\"

Follow us on

Related News