JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) ഡിവിഷനിലെ ഇ-ഗവെണൻസിന്റെ ഭാഗമായ സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിന് പ്രോഗ്രാമർ, ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ് തസ്തികകളിൽ നിയമനം നടത്തുന്നു. താത്കാലികമായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷിക്കണം (ഒരിക്കൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല).
പ്രോഗ്രാമർ- യോഗ്യത: ബി.ടെക് (സി.എസ്/ഇ.സി.ഇ/ഐ.ടി), എം.ടെക് /എം.എസ്‌സി (സി.എസ്), എം.സി.എ. ഒപ്പം 1-2 വർഷത്തെ പരിചയവും വേണം.
ടെക്‌നിക്കൽ സപ്പോർട്ട് സ്റ്റാഫ്- യോഗ്യത: എം.സി.എ/ബി.ഇ/ബി.ടെക്/എം.എസ്‌സി അല്ലെങ്കിൽ പി.ജി.ഡി.സി.എ.
അപേക്ഷകൾ 20 നകം \’അഡീഷണൽ ചീഫ് സെക്രട്ടറി, ധനകാര്യ (ഐ.റ്റി സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം\’ എന്ന വിലാസത്തിൽ നൽകണം.