പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

നോർത്ത് സെൻട്രൽ റെയിൽവേയിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ്: കരാർ നിയമനം

Apr 12, 2022 at 11:06 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ഉത്തർപ്രദേശ്: ആർ.ആർ.സി. (റെയിൽവേ റിക്രൂട്ട്മെന്റ് സെൽ), നോർത്ത് സെൻട്രൽ റെയിൽവേ പ്രയാഗ്‍രാജ് കൺസ്ട്രക്ഷൻ ഓർഗനൈസേഷനിലെ സിവിൽ എൻജിനീയർ ഡിപ്പാർട്ട്‌മെന്റുകളിൽ ജൂനിയർ ടെക്‌നിക്കൽ അസിസ്റ്റന്റ് (ജെ.ടി.എ.) തസ്തികയിലെ 20 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഓൺലൈൻ ആയി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 18.

\"\"

ഒഴിവുകൾ: 20 (ജനറൽ- 8, ഒബിസി- 5, എസ്‌.സി.- 3, എസ്.ടി.- 2, ഇ.ഡബ്ല്യൂ.എസ്.- 2)

യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ബി.എസ്‌.സി. അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിംഗിൽ നാല് വർഷത്തെ ബാച്ചിലേഴ്സ് ബിരുദം അല്ലെങ്കിൽ അടിസ്ഥാന സിവിൽ സ്ട്രീമുകളുടെ ഏതെങ്കിലും ഉപ സ്ട്രീമിന്റെ സംയോജനം ഉണ്ടായിരിക്കണം. അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള എൻജിനീയറിങ് യോ​ഗ്യതയായിരിക്കണം.

പേ സ്കെയിൽ: 25000- 30000/- വരെ.

പ്രായപരിധി: 18 മുതൽ 33 വയസ്സ് വരെ.

അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി. വിഭാ​ഗത്തിന് 100 രൂപ. എസ്‌.സി./എസ്.ടി./ഇ.ഡബ്ല്യു.എസ്./വനിത ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി ഏപ്രിൽ 18.

തിരഞ്ഞെടുപ്പ്: വിദ്യാഭ്യാസ യോഗ്യതയിലെ ലഭിച്ച മാർക്കിന്റെ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്‌തതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഒറിജിനൽ ഡോക്യുമെന്റുകളുടെ സ്‌ക്രീനിംഗിനും വെരിഫിക്കേഷനും ഹാജരാകണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://rrcpryj.org

Follow us on

Related News