JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസിൽ നിന്ന് എം.എ. (ഡെവലപ്‌മെന്റ് സ്റ്റഡീസ് – 2018 വരെയുള്ള അഡ്മിഷൻ) ബിരുദം നേടിയവർക്ക് ഇക്കണോമിക്‌സിൽ എലിജിബിലിറ്റി (തുല്യത /യോഗ്യത) നൽകുന്നതിനുള്ള ട്രാൻസിറ്ററി പരീക്ഷ ഏപ്രിൽ 28 ന് ആരംഭിക്കും. പരീക്ഷാ ഫീസായ 555 രൂപ (പേപ്പറൊന്നിന് 105 രൂപ, മാർക്ക് ലിസ്റ്റ് – 105 രൂപ, അപേക്ഷാ ഫോറം – 30 രൂപ) അടച്ചതിന്റെ ചെലാൻ സഹിതമുള്ള അപേക്ഷ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി പിഴയില്ലാതെ ഏപ്രിൽ 21 വരെയും 525 രൂപ പിഴയോടു കൂടി ഏപ്രിൽ 25 നും 1050 രൂപ സൂപ്പർഫൈനോടു കൂടി അതിനുശേഷവും. വിശദമായ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി / ലാറ്ററൽ എൻട്രി – അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) മാർച്ച് 2022 പരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കൽ പരീക്ഷകൾ ഏപ്രിൽ 18 മുതൽ മെയ് ആറ് വരെയുള്ള തീയതികളിൽ അതത് കോളേജുകളിൽ നടക്കും. വിശദവിവരങ്ങൾ കോളേജുകളിൽ ലഭിക്കും.
പരീക്ഷാഫലം
2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.എസ്.സി. കെമിസ്ട്രി – (നോൺ സി.എസ്.എസ് – സപ്ലിമെൻ്ററി, സ്പെഷ്യൽ അദാലത്ത് മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ,160 രൂപ നിരക്കിൽ ഫീസടച്ച രസീത് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 26. അപേക്ഷാ ഫോറവും വിശദവിവരങ്ങളും http://mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.