JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: മെയ് മാസത്തിൽ നടക്കുന്ന ആറാം സെമസ്റ്റർ ബിരുദ റഗുലർ പരീക്ഷകൾക്കും
നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ റഗുലർ പരീക്ഷകൾക്കും വിജ്ഞാപനത്തിൽ
പറഞ്ഞതുപ്രകാരം എസ്.ബി.ഐ.ഇപേ (പെയ്മെന്റ് ഗെയ്റ്റ് വേ)മുഖേന മാത്രം പരീക്ഷാ ഫീസ് അടക്കേണ്ടതാണ്.
പരീക്ഷാ വിജ്ഞാപനം
രണ്ടാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി(റഗുലർ/സപ്ലിമെൻററി/ഇം പൂവ്മെന്റ് ഏപ്രിൽ 2022 പരീക്ഷകൾക്കായുള്ള വിജ്ഞാപനം
സർവകലാശാല വെബ്സൈറ്റിൽ
പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ ഏപ്രിൽ 21 വരേയും പിഴയോടുകൂടി ഏപ്രിൽ 23 വരേയും അപേക്ഷ സമർപ്പിക്കാം.
ടൈം ടേബിൾ
ആറാം സെമസ്റ്റർ ബിരുദ (റഗുലർ ഏപ്രിൽ 2022) പരീക്ഷകളുടെ ടൈം – ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
2022മെയ് 12ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി.എഡ്.(റഗുലർ/സപ്ലിമെൻററി/ഇംപൂവ്മെന്റ് ഏപ്രിൽ 2022) പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസം വഴിയുള്ള മൂന്നാം വർഷ ബിരുദ(റഗുലർ/സപ്ലിമെൻററി/ഇംപൂവ്മെന്റ് മാർച്ച് 2022) പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എഡ്.ഡിഗ്രീ(റഗുലർ/സപ്ലിമെൻററി/ഇംപൂവ്മെന്റ് നവംബർ 2021) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.പരീക്ഷാഫലം സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനും
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി 25.04.2022 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല പത്താം സെമസ്റ്റർ ബി. എ. എൽ. എൽ. ബി (റെഗുലർ/സപ്ലിമെന്ററി) മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസിന്റെ പുനഃപരിശോധനയ്ക്കും സൂക്ഷ്മപരിശോധനയ്ക്കും പകർപ്പിനും 26/04/2022 വൈകീട്ട് 5 മണി വരെ അപേക്ഷിക്കാം