JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
ന്യൂഡൽഹി: എൻജിനിയറിങ് ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്സുകളുടെ വാർഷികഫീസ് നിശ്ചയിക്കാൻ രൂപീകരിച്ച ദേശീയ ഫീസ് സമിതി ശിപാർശകൾ സമർപ്പിച്ചു. ബിരുദ പഠനത്തിന് പരമാവധി വാർഷിക ഫീസ് 1.89 ലക്ഷം രൂപയും കുറഞ്ഞത് 79000 രൂപയുമാണ് സമിതി ശിപാർശ. ബിരുദാനന്തര ബിരുദത്തിന് പരമാവധി ഫീസായി 3.03ലക്ഷവും കുറഞ്ഞ ഫീസായി 1.41ലക്ഷം രൂപയുമാണ് ശിപാർശ ചെയ്തിട്ടുള്ളത്. ഡിപ്ലോമ കോഴ്സുകൾക്ക് പരമാവധി 1.4 ലക്ഷവും കുറഞ്ഞത് 67000രൂപയുമാണ് നിർദേശം. അപ്ലൈഡ് ആർട്സ് ആൻ്റ് ഡിസൈൻ കോഴ്‌സുകൾക്കും ഡിപ്ലോമയുടെ അതേ നിരക്കാണ് നിർദേശിച്ചിട്ടുള്ളത്.
കുറഞ്ഞ ഫീസ് സംബന്ധിച്ച് ഇത് വരെ ശിപാർശകളുണ്ടായിരുന്നില്ല. നിർദേശങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും സംസ്ഥാന സർക്കാരുകളും അംഗീകരിക്കേണ്ടതുണ്ട്. എങ്കിലേ പ്രാബല്യത്തിൽ വരികയുള്ളൂ.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ജസ്റ്റിസ് (റിട്ട.) ബി.എൽ കൃഷ്ണ അധ്യക്ഷനായി രൂപീകരിച്ചതാണ് ദേശീയ ഫീസ് സമിതി.

സമിതി ശിപാർശ സമർപ്പിക്കുംവരെ സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസ്
സംസ്ഥാന സർക്കാരുകൾ
തീരുമാനിക്കണമെന്നും കോടതി വിധിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ട് എ.ഐ.സി.ടി.ഇ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറി.
0 Comments