JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ മൊബൈൽ വെളിച്ചത്തിൽ നടത്തിയ പരീക്ഷകൾ റദ്ദാക്കി. പുതിയ പരീക്ഷ പിന്നീട് നടത്തും. മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷയും ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും ഉൾപ്പടെ റദ്ദാക്കിയവയിലുണ്ട്. മൊത്തം നാല് പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്.
മൊബൈല്‍ വെളിച്ചത്തിലെഴുതിയ പരീക്ഷകളാണ് റദാക്കിയത്. പരീക്ഷാ ഹാളിൽ മൊബൈൽ അനുവദിക്കില്ലെന്ന ചട്ടം നിലനിൽക്കെയാണ് വിദ്യാർത്ഥികൾ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയത്. കോളേജിലെ വൈദ്യുതി നിലച്ചതോടെയാണ് വിദ്യാർത്ഥികൾ മൊബൈൽ വെളിച്ചത്തിൽ പരീക്ഷ എഴുതിയത്. സംഭവത്തിൽ ഗുരുതര വീഴ്ചയുണ്ടെന്ന് ഗവേണിങ്ങ് കൗണ്‍സിലിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പുതിയ പരീക്ഷാത്തീയതി പിന്നീട് അറിയിക്കും. ഇന്നലെ പരീക്ഷാ ചുമതലയുണ്ടായിരുന്ന 4 അധ്യാപകരോട് വിശദീകരണം തേടിയിട്ടുണ്ട്.
തുടർന്ന് മൊബൈലിലെ ടോർച്ച് തെളിയിച്ചായിരുന്നു പരീക്ഷ എഴുത്ത്. ഇത് വലിയ വിവാദമായി. തുടർന്ന് അഡീഷണൽ ചീഫ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പരീക്ഷകൾ റദ്ദാക്കിയുള്ള തീരുമാനം.