JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: സര്‍വകലാശാല പരീക്ഷ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലും സമഗ്ര അഴിച്ചുപണിക്ക് നൂതന ശുപാര്‍ശകളുമായി സര്‍ക്കാര്‍ നിയോഗിച്ച പരീക്ഷ പരിഷ്‌കരണ കമീഷന്റെ ഇടക്കാല റിപ്പോര്‍ട്ട്. പരീക്ഷകള്‍ക്ക് മുമ്പ് 15 മിനിറ്റ് കൂള്‍ ഓഫ് ടൈം, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ആധാര്‍ ബന്ധിത യുനീക് ഐഡി തുടങ്ങിയവ പ്രധാന നിര്‍ദേശങ്ങളിലുള്‍പ്പെടുന്നു. എം.ജി സര്‍വകലാശാല പ്രോ വൈസ്ചാന്‍സലര്‍ ഡോ.സി.ടി. അരവിന്ദകുമാര്‍ അധ്യക്ഷനായ സമിതിയാണ് ഇടക്കാല ശിപാര്‍ശകള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കോപ്പിയടി പിടികൂടിയാല്‍ പുതിയ പേപ്പര്‍ നല്‍കി വിദ്യാര്‍ത്ഥിയെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി ബന്ധപ്പെട്ട പരീക്ഷയില്‍ മാത്രമായിരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ പരീക്ഷകളും കോളജുകള്‍ക്ക് കൈമാറണം. ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്ക് ഇന്റേണല്‍, എക്‌സ്റ്റേണല്‍ (തിയറി പരീക്ഷ) പരീക്ഷാ മാര്‍ക്ക് അനുപാതം 40:60 ആക്കണം. കോളജ് തലത്തില്‍ നടത്തുന്ന സെമസ്റ്റര്‍ പരീക്ഷക്ക് ചോദ്യപേപ്പര്‍ സര്‍വകലാശാല തയ്യാറാക്കണം. പരീക്ഷകള്‍ക്ക് ബാര്‍കോഡ് പതിച്ച ഉത്തരക്കടലാസ് നല്‍കണം. സര്‍വകലാശാലകളിലെയും കോളജുകളിലെയും പി.ജി കോഴ്‌സ് പ്രവേശനത്തിന് സര്‍വകലാശാലതലത്തില്‍ പൊതുപരീക്ഷ നടത്തണം എന്നതുള്‍പ്പടെയുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.