JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: 2021-22 അദ്ധ്യയന വര്‍ഷത്തെ ബി.എസ്.സി പാരാമെഡിക്കല്‍ കോഴ്സുകളിലെ സ്പെഷ്യല്‍ അലോട്ട്മെന്റ് 16 ന് നടത്തും. ഓണ്‍ലൈന്‍ രജിസ്ട്രേഷനും പുതിയ കോളേജ്/കോഴ്സ് ഓപ്ഷന്‍ സമര്‍പ്പണവും www.lbscentre.kerala.gov.in വഴി ഏപ്രില്‍ 12 മുതല്‍ 14 വൈകിട്ട് 5 മണി വരെ ചെയ്യാം. എല്‍.ബി.എസ്സ് നടത്തിയ മുന്‍ അലോട്ട്മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ സ്പെഷ്യല്‍ അലോട്ട്മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചു കൊണ്ടുള്ള എന്‍.ഒ.സി രജിസ്ട്രേഷന്‍ സമയത്ത് അപ്ലോഡ് ചെയ്യണം. എല്ലാ വിഭാഗക്കാര്‍ക്കും ഇതില്‍ പങ്കെടുക്കം. അലോട്ട്മെന്റ് ലഭിക്കുന്നവര്‍ 19 നകം ഫീസ് അടച്ച് കോളേജുകളില്‍ പ്രവേശനം നേടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712560363, 64.