പ്രധാന വാർത്തകൾ
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ മാർച്ച് 6മുതൽ: പ്രധാന വിവരങ്ങൾ ഇതാകേരളം പരീക്ഷാച്ചൂടിലേക്ക്: ഹയർ സെക്കൻഡറി പരീക്ഷകൾക്കും നാളെ തുടക്കംSSLC പരീക്ഷയ്ക്ക്‌ നാളെ തുടക്കം; ഇത്തവണത്തെ പ്രത്യേകതകളും ക്രമീകരണങ്ങളും അറിയാം               ​കെ.ടെറ്റ് അപേക്ഷ: ഇനി പ്രധാന അധ്യാപകരുടെ സാക്ഷ്യപ്പെടുത്തൽ മതിഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വൈകുമോ?സ്കൂൾ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ്എട്ടാം ക്ലാസ് വാർഷിക പരീക്ഷ: പ്രധാന വിവരങ്ങൾ ഇതാNEET UG 2026 രജിസ്ട്രേഷൻ അവസാനിക്കുന്നു: അപേക്ഷ മാർച്ച്‌ 8വരെ മാത്രംഹയർ സെക്കന്ററി തസ്തിക നിർണയം: അംഗീകാരം ഉടൻ8,9 ക്ലാസുകളിലെ വാർഷിക പരീക്ഷകളിൽ മാറ്റം: പുതിയ ടൈംടേബിൾ ഇതാ

എൻസിസി സ്‌പെഷൽ എൻട്രി സ്‌കീം: ഏപ്രിൽ 13 വരെ അപേക്ഷിക്കാം

Apr 10, 2022 at 11:11 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: 52–ാമത് എൻസിസി സ്‌പെഷൽ എൻട്രി (നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 13. 2022 ഒക്ടോബറിലാണ് സ്കീം ആരംഭിക്കുന്നത്. അവിവാഹിതരായ 50 പുരുഷൻമാർക്കും അഞ്ച് സ്‌ത്രീകൾക്കും ആണ് അവസരം.

\"\"

പ്രായപരിധി: 19 മുതൽ 25 വയസ്സ് വരെ (2022 ജൂലൈ ഒന്നിനു)

യോഗ്യത: 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ തത്തുല്യം. ഒപ്പം എൻസിസി സീനിയർ ഡിവിഷൻ/വിങ്ങിൽ 3/2 വർഷം പ്രവർത്തിച്ചിരിക്കണം. കൂടാതെ എൻസിസിയുടെ ‘സി’ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞ്ഞതു ബി ഗ്രേഡ് നേടിയിരിക്കണം. (യുദ്ധത്തിൽ പരുക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ/കാണാതായവരുടെ ആശ്രിതർക്കു ‘സി’ സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല). ആദ്യ വർഷങ്ങളിൽ കുറഞ്ഞത് 50% മാർക്ക് നേടിയ അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്. 2022 ഒക്ടോബർ ഒന്നിനു മുൻപു ബിരുദം നേടിയതിന്റെ തെളിവു ഹാജരാക്കണം

ശാരീരിക യോഗ്യത: കരസേനാ വെബ്‌സൈറ്റിൽ നൽകിയ നിർദിഷ്‌ട മാനദണ്ഡങ്ങളനുസരിച്ചു ശാരീരികക്ഷമത ഉള്ളവരാകണം.

തിരഞ്ഞെടുപ്പ്: എസ്‌.എസ്‌.ബി. ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്.എസ്.ബി. ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലായിരിക്കും ഇന്റർവ്യൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ചത്തെ പരിശീലനവും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്കു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫെൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: https://joinindianarmy.nic.in

Follow us on

Related News