പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

വെസ്റ്റേൺ റെയിൽവേയിൽ 11 അധ്യാപക ഒഴിവ്: വാക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 12ന്

Apr 6, 2022 at 12:03 am

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

ന്യൂഡൽഹി: വെസ്റ്റേൺ റെയിൽവേയിൽ വിവിധ വിഭാഗങ്ങളിലായുള്ള 11 അധ്യാപക ഒഴിവുകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ട്രെയിൻഡ് ഗ്രാജുവേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ), കമ്പ്യൂട്ടർ സയൻസ് അധ്യാപകർ തസ്തികകളിലേക്കാണ് അവസരം. പാർട്ട് ടൈം അടിസ്ഥാനത്തിലാണ് നിയമനം.

തിരഞ്ഞെടുപ്പ്: നേരിട്ടുള്ള അഭിമുഖം മുഖേനയാണ് തിരഞ്ഞെടുപ്പ്. ഓൺലൈൻ അല്ലെങ്കിൽ ഫിസിക്കൽ അപേക്ഷാ പ്രക്രിയയില്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 12 ന് 9 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
അഭിമുഖ സ്ഥലം – പ്രിൻസിപ്പൽ, റെയിൽവേ സെക്കൻഡറി സ്കൂൾ (ഇംഗ്ലീഷ് മീഡിയം) വൽസാദ് (വെസ്റ്റ് യാർഡ് റെയിൽവേ കോളനി).

ഒഴിവുകൾ: ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (ഹിന്ദി) – 1, ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (ഗണിതം) പി.സി.എം – 1, ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സയൻസ്) പി.സി.ബി. – 1, ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സംസ്കൃതം) – 1, ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (സോഷ്യൽ സയൻസ്) – 1, ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ (ഫിസിക്കൽ & ഹെൽത്ത് എഡ്യൂക്കേഷൻ) – 1, കമ്പ്യൂട്ടർ സയൻസ് – 1, അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ) – 4.

ശമ്പളം: ട്രെയിൻഡ് ​ഗ്രാജ്വേറ്റ് ടീച്ചർ – 26,250/-
അസിസ്റ്റന്റ് ടീച്ചർ (പ്രൈമറി ടീച്ചർ) – 21,250/-

യോഗ്യത: മിക്ക തസ്തികകൾക്കും ബി.എഡ് ബിരുദം ആവശ്യമുള്ളപ്പോൾ, TET പരീക്ഷ പാസായ ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് മുൻഗണന നൽകും. വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമായ വിജ്ഞാപനത്തിൽ ഓരോ തസ്തികയുടെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: വെസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://wr.indianrailways.gov.in- സന്ദർശിക്കുക.

Follow us on

Related News