JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: കേരളത്തിലെ ഏക സമ്പൂർണ്ണ വിദ്യാഭ്യാസ വാർത്താ മാധ്യമമായ \’സ്കൂൾ വാർത്ത\’യിലെ ജേണലിസ്റ്റ് ട്രെയിനി, സബ് എഡിറ്റർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30.
യോഗ്യത: ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും. സബ് എഡിറ്റർ തസ്തികയിലേക്ക് ഏതെങ്കിലും മാധ്യമ സ്ഥാപനത്തിലെ (കുറഞ്ഞത് 3 വർഷം) പ്രവർത്തന പരിചയം നിർബന്ധം.
പ്രായപരിധി
ജേണലിസ്റ്റ് ട്രെയിനി-2022 ജനുവരി ഒന്നിന് 28 വയസ്സ് കവിയരുത്. സബ് എഡിറ്റർ-2022 ജനുവരി ഒന്നിന് 45 വയസ്സ് കവിയരുത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം: താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുള്ള ബയോഡാറ്റ schoolvarthamail@gmail.com, jobs@schoolvartha.com എന്നീ ഇമെയില്‍ വിലാസങ്ങളിൽ അയയ്ക്കുക. മെയിലില്‍ \’അപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് ജേർണലിസ്റ്റ് ട്രെയിനി\’ അല്ലെങ്കിൽ \’സബ്എഡിറ്റർ\’ എന്ന് എഴുതണം.
