JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിൽ ഉള്ള 192 സെക്യൂരിറ്റി സ്റ്റാഫ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സൈനിക, അർദ്ധ സൈനിക വിഭാഗങ്ങളിൽ നിന്ന് വിരമിച്ച ഹിന്ദുക്കൾക്കാണ് അവസരം. ഒരു വർഷത്തേക്കാണു നിയമനം.
ഒഴിവുകൾ: സെക്യൂരിറ്റി ഗാർഡ്- 190, സെക്യൂരിറ്റി സൂപ്പർവൈസർ- 1, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ- 1.
യോഗ്യത: സൈനിക, അർധ സൈനിക വിഭാഗങ്ങളിൽനിന്നു വിരമിച്ചവർ. സെക്യൂരിറ്റി സൂപ്പർവൈസർ, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ ഒഴിവിൽ അപേക്ഷിക്കുന്നവർ ഹവിൽദാർ റാങ്കോ അതിനു മുകളിൽ റാങ്കിലോ വിരമിച്ചവർ ആയിരിക്കണം. മികച്ച ശാരീരികക്ഷമതയും കാഴ്ചശക്തിയും വേണം.
പ്രായപരിധി: 60 വയസ്സ്.
ശമ്പളം: സെക്യൂരിറ്റി സൂപ്പർവൈസർ–22,000, അസിസ്റ്റന്റ് സെക്യൂരിറ്റി സൂപ്പർവൈസർ–21,000, സെക്യൂരിറ്റി ഗാർഡ്–20,350.
അപേക്ഷ സമർപ്പിക്കേണ്ടേ വിധം: അപേക്ഷാഫോം ഏപ്രിൽ 8 വരെ ദേവസ്വം ഓഫിസിൽനിന്നു ലഭിക്കും. 50 രൂപയാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ദേവസ്വം ഓഫിസിൽ നേരിട്ടോ \’അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ–680 101\’ എന്ന വിലാസത്തിൽ തപാലിലോ ഏപ്രിൽ 13 വരെ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0487-2556335, https://guruvayurdevaswom.nic.in