JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ പഠന വകുപ്പായ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തുന്ന എം.എസ്.സി. – അപ്ലൈഡ് ജിയോളജി പ്രോഗ്രാമിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിലേക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 25 വരെ http://cat.mgu.ac.in എന്ന വൈബ്‌സൈറ്റ് മുഖേന ഓൺലൈനായി നടത്താം. പൊതുവിഭാഗത്തിന് 1100 രൂപയും എസ്.സി. / എസ്.റ്റി. വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. എൻട്രൻസ് പരീക്ഷ മെയ് 28 ന് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. യോഗ്യത, സീറ്റുകളുടെ എണ്ണം, പ്രവേശനം സംബന്ധിച്ച മറ്റ് വിശദാംശങ്ങൾ തുടങ്ങിയവ http://cat.mgu.ac.in എന്ന വെബ്‌സൈറ്റിലും 0481 2733595 എന്ന ഫോൺ നമ്പറിലും ലഭിക്കും. വിവരങ്ങൾക്ക് cat@mgu.ac.in എന്ന ഇ-മെയിൽ വിലാസം വഴിയും ബന്ധപ്പെടാവുന്നതാണ്.