പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പരീക്ഷാഫലം, ടൈംടേബിൾ, പുതുക്കിയ പരീക്ഷാതീയതി: കേരള സർവകലാശാല വാർത്തകൾ

Mar 25, 2022 at 6:18 pm

Follow us on

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

തിരുവനന്തപുരം: കേരള സർവകലാശാല 2021 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ. (വിദൂരവിദ്യാ
ഭ്യാസം – 2019 അഡ്മിഷൻ, സപ്ലിമെന്ററി – 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ
കേരളസർവകലാശാല 2022 ഏപ്രിൽ 4 ന് ആരംഭിക്കുന്ന എം.പി.ഇ. (പ്രീവിയസ് ആന്റ് ഫൈനൽ) ആന്വൽ സ്കീം സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പുതുക്കിയ പരീക്ഷാത്തീയതി
കേരളസർവകലാശാല മാർച്ച് 28 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി., സെപ്റ്റംബർ 2021 സ്പെഷ്യൽ പരീക്ഷ ഏപ്രിൽ 1 ലേക്ക് മാറ്റിയിരിക്കുന്നു.

കേരളസർവകലാശാല 2022 മാർച്ച് 28, 29 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ (2013 അഡ്മിഷന് മുൻപ്) കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്സി. ഇലക്ട്രോണിക്സ് (340), ബി.എ. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 5, 7
തീയതികളിലേക്ക്പുനഃക്രമീകരിച്ചിരിക്കുന്നു.

\"\"

വൈവ വോസി
കേരളസർവകലാശാല വിദൂര വിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ. – 2019 അഡ്മിഷൻ റെഗുലർ, 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ
വൈവ വോസി ഏപ്രിൽ 1, 2, 4 തീയതികളിൽ കാര്യവട്ടത്തുള്ള വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല വിദൂര വിദ്യാഭ്യാസപഠനകേന്ദ്രം നടത്തുന്ന നാലാം സെമസ്റ്റർ എം.കോം. (2019 അഡ്മിഷൻ റെഗുലർ, 2017 & 2018 അഡ്മിഷൻ സപ്ലിമെന്ററി), ഡിസംബർ 2019 പരീക്ഷയുടെ
കോംപ്രിഹെൻസീവ് വൈവ വോസി എപ്രിൽ 1, 4, 5, 6 തീയതികളിൽ കാര്യവട്ടത്തുളള വിദൂരവിദ്യാഭ്യാ സകേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്. എല്ലാ വിദ്യാർത്ഥികളും 10 മണിക്ക് ഹാജരാകേണ്ടതാണ്. വിശദ
വിവരങ്ങൾ വെബ്സൈറ്റിൽ.

ഹാൾടിക്കറ്റ്
കേരളസർവകലാശാല 2022 ഏപ്രിൽ മുതൽ ആരംഭിക്കുന്ന ബി.എ/ബി.കോം./ബി.എസ്.സി. കമ്പ്യൂട്ടർ സയൻസ്/ബി.സി.എ./ബി.ബി.എ./ബി.എസ്സി. മാത്തമാറ്റിക്സ് അഞ്ചും ആറും സെമസ്റ്റർ
(എസ്.ഡി.ഇ) പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾക്കുളള ഹാൾടിക്കറ്റ് മാർച്ച് 26 മുതൽ
സ്റ്റുഡന്റ്സ് പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. ഈ വിദ്യാർത്ഥികൾ അവരുടെ ഹാൾടിക്കറ്റിൽ രേഖ
പ്പെടുത്തിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്.

\"\"

പിഎച്ച്.ഡി. നൽകി
പ്രശാന്ത് ആർ.എസ്. (ജിയോളജി), ജെൻസി എസ്., മുംതാസ് എസ്, ഷീബ എം.ലക്ഷ്മൺ,
മനോജ് എം.വി. (കൊമേഴ്സ്), നയ്വാല അപ്പുഹാമിലാകെ ധമ്മിക ജയസിൻഹെ (ലിംഗ്വിസ്റ്റിക്സ്), ഷജീർ എസ്. (ഇസ്ലാമിക് ഹിസ്റ്ററി), സൗമ്യ എസ്. (തമിഴ്), രേണു പി ജോൺ (സൈക്കോളജി), വിമൽ
കുമാർ സി.എൽ. (ഹിസ്റ്ററി), രാജിമോൾ എസ്. (ഹിന്ദി), അർച്ചന എസ്. (മാനേജ്മെന്റ് സ്റ്റഡീസ്), രതീഷ്
എസ്, റോബിൻ ആന്റണി (ബയോകെമിസ്ട്രി) എന്നിവർക്ക് പിഎച്ച്.ഡി. നൽകാൻ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.

\"\"

മൂല്യനിർണ്ണയക്യാമ്പുകൾ 30 മുതൽ പുനഃരാരംഭിക്കും
കേരളസർവകലാശാല നടത്തി വരുന്ന എല്ലാ പരീക്ഷാ മൂല്യനിർണ്ണയക്യാമ്പുകളും മാർച്ച് 26 മുതൽ 29 വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നു. മാർച്ച് 30 മുതൽ ടി ക്യാമ്പുകൾ പ്രവർത്തി
ക്കുന്നതാണ്.

Follow us on

Related News