JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിൽ എസ്.ടി പ്രൊമോട്ടർ ഒഴിവുകളിൽ മാർച്ച് 27ന് രാവിലെ 11.30ന് എഴുത്ത് പരീക്ഷ നടത്തും. ഷോർട്ട് ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളുടെ ലിസ്റ്റും ഹാൾടിക്കറ്റും https://stdd.kerala.gov.in, https://cmdkerala.net എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. തപാൽ മുഖേന ഹാൾ ടിക്കറ്റ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാർഥികൾ ഹാൾ ടിക്കറ്റ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കുകയോ ബന്ധപ്പെട്ട പ്രോജക്ട് ഓഫീസ്/ ട്രൈബർ ഡവലപ്പ്‌മെന്റ് ഓഫീസ്/ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നിന്നും ശേഖരിക്കുകയോ ചെയ്യണമെന്ന് ഡയറക്ടർ അറിയിച്ചു.