പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

പരീക്ഷ മാറ്റി, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Mar 21, 2022 at 4:37 pm

Follow us on


 JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കോട്ടയം: ഏപ്രിൽ എട്ടിന് ആരംഭിക്കാനിരുന്ന മൂന്നാം വർഷ മെഡിക്കൽ മൈക്രോബയോളജി (2008-2014 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മാറ്റി വെച്ചു.  പുതുക്കിയ വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.

 
പരീക്ഷാ ഫലങ്ങൾ
 
2021 ഒക്ടോബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെന്റേഷൻ (നോൺ-സിഎസ്.എസ്. – റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  സൂക്ഷമപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 30 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
 2021 സെപ്റ്റംബറിൽ നടന്ന മഹാത്മാഗാന്ധി സർവ്വകലശാലയുടെ കീഴിലുള്ള അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ പി.എച്ച.ഡി. കോഴ്‌സ് വർക്ക്  പരീക്ഷയുടെ  (റെഗുലർ / സപ്ലിമെന്ററി)  ഫലം പ്രഖ്യാപിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ യഥാക്രമം 2,100 രൂപ, 525 രൂപ നിരക്കിലുള്ള ഫീസ് സഹിതം  പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ നാല്.  വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.


 
2021 ഒക്ടോബറിൽ നടന്ന ആറാം സെമസ്റ്റർ ഐ.എം.സി.എ. (2017 അഡ്മിഷൻ – റെഗുലർ), ഡി.ഡി.എം.സി.എ (2014-2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 4.

\"\"

2021 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്.സി. ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.  സൂക്ഷ്മപരിശോധനക്കുള്ള അപേക്ഷ 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 4.

\"\"

Follow us on

Related News