JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ സ്റ്റൈപൻഡറി ട്രെയിനിയുടെ 13 ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. 30 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം. 3 വർഷത്തെ താൽക്കാലിക വ്യവസ്ഥയിലാണ് നിയമനം. മാർച്ച് 21 നും 22 നും നടത്തുന്ന ഇന്റർവ്യൂയിലൂടെയാണ് തിരഞ്ഞെടുപ്പ്. അപേക്ഷാ ഫീസ് 100 രൂപ.
ഒഴിവുകൾ:
റസിഡന്റ് ടെക്നീഷ്യൻ (ഒ.ടി/അനസ്തേഷ്യ): ഓപ്പറേഷൻ തിയറ്റർ ടെക്നോളജി ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി. (ഓപ്പറേഷൻ തിയറ്റർ/അനസ്തേഷ്യ ടെക്നോളജി). ശമ്പളം: 12,000 രൂപ.
റസിഡന്റ് ടെക്നീഷ്യൻ (ക്ലിനിക്കൽ ലാബ്): ബി.എസ്.സി./ എം.എൽ.ടി. ശമ്പളം: 12,000 രൂപ.റസിഡന്റ് ഫാർമസിസ്റ്റ്: ഡി.ഫാം/ബി.ഫാം. ശമ്പളം: 12,000 രൂപ.
റസിഡന്റ് സ്റ്റാഫ് നഴ്സ്: ബി.എസ്.സി. നഴ്സിങ്/ജി.എൻ.എം./പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ്, കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ. ശമ്പളം: 15,000 രൂപ.
കൂടുതൽ വിവരങ്ങൾക്ക്: https://mcc.kerala.gov.in