JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കൊച്ചി: കേന്ദ്ര സർക്കാരിനു കീഴിലെ കൊച്ചി സ്പൈസസ് ബോർഡിൽ സ്പൈസസ് റിസർച് ട്രെയിനി തസ്തികയിലുള്ള 12 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇടുക്കി, കർണാടക, സിക്കിം എന്നിവിടങ്ങളിലെ ഏലം ഗവേഷണ സ്ഥാപനത്തിലേക്കാണ് നിയമനം. വ്യത്യസ്ത വിജ്ഞാപനമാണ്. പട്ടികവിഭാഗക്കാർക്കാണ് അവസരം. രണ്ടു വർഷത്തേക്കാണ് പരിശീലനം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 20.
യോഗ്യത: അഗ്രികൾചർ/ഹോർട്ടികൾചർ/മൈക്രോബയോളജി/ബോട്ടണി/ബയോടെക്നോളജി/അഗ്രികൾചറൽ എന്റമോളജി/സുവോളജി/കെമിസ്ട്രി/അഗ്രികൾചർ (പ്ലാന്റ് പതോളജി/അഗ്രോണമി/സോയിൽ സയൻസ്) വിഭാഗങ്ങളിലെ എം.എസ്.സി.
മാർക്കറ്റ് റിസർച് ട്രെയിനി: കൊച്ചി സ്പൈസസ് ബോർഡിൽ മാർക്കറ്റ് റിസർച് ട്രെയിനിയുടെ 2 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തെ പരിശീലനം. മാർച്ച് 23 വരെയാണ് സമയം.
യോഗ്യത: എം.ബി.എ/പി.ജി.ഡി.ബി.എം.(മാർക്കറ്റിങ്/ ഫോറിൻ ട്രേഡ്/ അഗ്രി ബിസിനസ്).
സോഫ്റ്റ്‌വെയർ എൻജിനീയർ (ഒറാക്കിൾ) ട്രെയിനി: കൊച്ചി സ്പൈസസ് ബോർഡിൽ സോഫ്റ്റ്‌വെയർ എൻജിനീയർ (ഒറാക്കിൾ) ട്രെയിനിയുടെ ഒരു ഒഴിവ്. രണ്ടു വർഷ പരിശീലനം.
യോഗ്യത: കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂട്ടർ സയൻസ്/ഐ.ടി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ഇ/ബി.ടെക്. അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻ/കംപ്യൂട്ടർ സയൻസ്/ഐടിയിൽ ബിരുദം/പി.ജി.
ഇന്റർവ്യൂ മാർച്ച് 27 ന്. പ്രായം: 30 കവിയരുത്. സ്റ്റൈപൻഡ്: 21,000.
കൂടുതൽ വിവരങ്ങൾക്ക്: https://indianspices.com